രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് പൊട്ടിത്തെറിച്ച് ഏഴുപേര്‍ മരിച്ചു
Apr 3, 2014, 12:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തായ്ലന്റ്: (www.kvartha.com 03.04.2014) ബാങ്കോക്കില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് സ്ഥാപിച്ച ബോംബ് പൊട്ടി ഏഴുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രികടയിലെ തൊഴിലാളികളാണ് മരിച്ചത്. നിര്‍വീര്യമാക്കപ്പെട്ട ബോംബാണെന്നും കരുതി തൊഴിലാളികള്‍ 227 കിലോഗ്രാം ഭാരമുള്ള ബോംബ് ചെറുകഷ്ണങ്ങളാക്കാന് ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
അഞ്ച് പേര് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും മറ്റുള്ളവര്‍ ആശുപത്രിയിലും വച്ചാണ് മരണത്തിന് കീഴടങ്ങിയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനുമായി സംഖ്യം ചേര്‍ന്ന് തായ്ലന്റില് കുഴിച്ചിട്ട ബോംബ്കളില് ഒന്നാണ് പൊട്ടിയതെന്ന നിഗമനത്തിലാന്റ് തായ്ലന്റ് പ്രതിരോധ മന്ത്രാലയം.
കെട്ടിട നിര്‍മ്മാണത്തിനായി കൊണ്ടുവന്ന മണ്ണില്‍ നിന്നാണ് ബോംബ് കിട്ടയതെന്നാണ് പരിക്കേറ്റവര്‍ പോലീസിനോട് പറഞ്ഞത്. ആക്രികട പൂര്‍ണമായും തകരുകയും സ്ഫോടത്തിന്റെ ഉഗ്രശേഷിയില്‍ 500 മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍ക്ക് വിള്ളലുകള്‍ വീഴുകയും ചെയ്തിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.