Bombs | ഗസ്സയില്‍ 6 ദിവസത്തിനുള്ളില്‍ 6,000 ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രാഈല്‍; പതിച്ചത് 4,000 ടണ്‍ ഭാരമുള്ള സ്ഫോടക വസ്തുക്കള്‍; ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം1400 പിന്നിട്ടു; മരിച്ചവരില്‍ 447 കുട്ടികളും

 


ടെല്‍ അവീവ്: (KVARTHA) ശനിയാഴ്ച ഹമാസിന്റെ ആക്രമണത്തിന് ശേഷം ഗാസ മുനമ്പില്‍ ഇതുവരെ 4,000 ടണ്‍ ഭാരമുള്ള 6,000 ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രാഈല്‍ സൈന്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസ്താവനയില്‍ പറഞ്ഞു. വടക്ക് നിന്ന് തെക്ക് വരെ ആകാശത്തിലൂടെയും കടലിലൂടെയും കരയിലൂടെയും എല്ലാ ദിശകളില്‍ നിന്നും നിര്‍ത്താതെയുള്ള ബോംബാക്രമണങ്ങള്‍ക്ക് ഗസ്സ സാക്ഷ്യം വഹിക്കുന്നു.
           
Bombs | ഗസ്സയില്‍ 6 ദിവസത്തിനുള്ളില്‍ 6,000 ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രാഈല്‍; പതിച്ചത് 4,000 ടണ്‍ ഭാരമുള്ള സ്ഫോടക വസ്തുക്കള്‍; ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം1400 പിന്നിട്ടു; മരിച്ചവരില്‍ 447 കുട്ടികളും

ബോംബാക്രമണത്തില്‍ ഇതുവരെ 1,417 പേര്‍ കൊല്ലപ്പെടുകയും 6,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചവരില്‍ 447 കുട്ടികളാണെന്നും ഫലസ്തീന്‍ അധികൃതര്‍ പറയുന്നു. അതേസമയം, ഇസ്രാഈലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 ആയി ഉയര്‍ന്നു.

വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗസ്സയില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മെഡിക്കല്‍ സഹായം നല്‍കാന്‍ ആശുപത്രികള്‍ അന്താരാഷ്ട്ര മാനുഷിക സംഘടനകളോട് അഭ്യര്‍ത്ഥിച്ചു. വയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ അല്‍ ഷിഫ ആശുപത്രിക്ക് പുറത്ത് വച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മോര്‍ച്ചറി നിറഞ്ഞതിനാല്‍ രണ്ട് ദിവസം മുന്‍പാണ് ആശുപത്രിക്കുള്ളില്‍ ടെന്റ് കെട്ടിയത്. അതിനിടെ ഗസ്സയില്‍ നിന്ന് തെക്കന്‍ ഇസ്രാഈലിലെ അഷ്‌കെലോണിലേക്കും അഷ്ദോദിലേക്കും പുതിയ റോക്കറ്റുകളുടെ ആക്രമണം ഉണ്ടായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Keywords: Israel, Hamas, Palestine, World News, Malayalam News, Gaza, Israel-Palestine War, Israel-Hamas War, Gaza Bomb Blast, 6,000 bombs in 6 days: Lives lost, fear spreads as Israel pummels Gaza.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia