Accidental Death | മറ്റൊരു കാറുമായി ഇടിച്ചശേഷം നിരവധി തവണ തലകീഴായി മറിഞ്ഞ കാറില്‍നിന്ന് തെറിച്ചുവീണ് 6 പെണ്‍കുട്ടികള്‍ തല്‍ക്ഷണം മരിച്ചു
Mar 27, 2023, 17:13 IST
ടെനസി: (www.kvartha.com) മറ്റൊരു കാറുമായി ഇടിച്ചശേഷം നിരവധി തവണ തലകീഴായി മറിഞ്ഞ കാറില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ആറ് പെണ്‍കുട്ടികള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ തല്‍ക്ഷണം മരിച്ചു. ഞായറാഴ്ച രാവിലെ അമേരികയിലെ ടെനസിയിലാണ് ദാരുണ സംഭവം നടന്നത്. ഒന്നിനും 18നും പ്രായമുള്ളവരാണ് മരിച്ച പെണ്‍കുട്ടികള്‍ എന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ മരിച്ചവരുടെ വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല.
കാര്‍ ഓടിച്ചിരുന്ന ആളൊഴികെ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പുറത്തേക്ക് തെറിക്കുകയായിരുന്നു. കാറില്‍ നിന്ന് തെറിച്ച് പുറത്തുവീണ പ്രായ പൂര്‍ത്തിയായ സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നും സംഭവ സ്ഥലത്തുവച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
പൂര്‍ണമായും തകര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ കാറില്‍, വാഹനത്തിന്റെ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന ഇയാളുടെ പരുക്ക് അത്ര ഗുരുതരമല്ല. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. മറ്റൊരു കാറുമായി ഇടിച്ച ശേഷം നിരവധി തവണ തലകീഴായി മറിഞ്ഞ ശേഷമാണ് കാര്‍ നിന്നത്. അമിത വേഗതയിലായിരുന്ന വാഹനം ഇടിയുടെ ആഘാതത്തില്‍ കറങ്ങിതിരിഞ്ഞപ്പോഴായിരിക്കാം യാത്രക്കാര്‍ തെറിച്ച് പോയതെന്നാണ് വിദഗ്ധര്‍ അപകടത്തേക്കുറിച്ച് വിശദമാക്കുന്നത്. സംഭവത്തില്‍ ടെനസി ഹൈവ് പട്രോള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, World, International, America, Accident, Accidental Death, Injured, Road, 6 young girls dead after being ejected from car in crash on Tennessee highway.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.