Shoots | 'സ്‌കൂളിൽ 6 വയസുകാരൻ അധ്യാപികയ്ക്ക് നേരെ വെടിയുതിർത്തു'; നില ഗുരുതരം; ആകസ്മികമായി സംഭവിച്ചതല്ലെന്ന് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടൺ: (www.kvartha.com) അമേരിക്കയിലെ സ്‌കൂളിൽ ക്ലാസ്‌ മുറിക്കകത്ത് ആറ് വയസുകാരൻ അധ്യാപികയ്ക്ക് നേരെ വെടിയുതിർത്തു. ഗുരുതരമായി പരുക്കേറ്റ 30 കാരിയായ അധ്യാപിക ആശുപത്രിയിൽ ചികിത്സയിലാണ്. കിഴക്കൻ വെർജീനിയയിലെ റിച്ച്‌നെക്ക് എലിമെന്ററി സ്‌കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

Shoots | 'സ്‌കൂളിൽ 6 വയസുകാരൻ അധ്യാപികയ്ക്ക് നേരെ വെടിയുതിർത്തു'; നില ഗുരുതരം; ആകസ്മികമായി സംഭവിച്ചതല്ലെന്ന് പൊലീസ്

 വിദ്യാർഥി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നും ഇത് ആകസ്മികമായ വെടിവയ്പ്പല്ലെന്നും പ്രാദേശിക പൊലീസ് മേധാവി സ്റ്റീവ് ഡ്രൂ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'ഞാൻ ഞെട്ടലിലും നിരാശയിലുമാണ്. കൗമാരക്കാർക്ക് തോക്കുകൾ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്', നഗരത്തിലെ സ്കൂളുകളുടെ സൂപ്രണ്ട് ജോർജ് പാർക്കർ പറഞ്ഞു.

കഴിഞ്ഞ മേയിൽ ടെക്‌സാസിലെ ഉവാൾഡെയിൽ 18 വയസുള്ള തോക്കുധാരി 19 കുട്ടികളെയും രണ്ട് അധ്യാപകരെയും വെടിവെച്ച് കൊന്നതുൾപ്പെടെയുള്ള നിരവധി വെടിയുതിർക്കുന്ന സംഭവങ്ങളാണ് അമേരിക്കയിലെ സ്‌കൂളുകളിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കണക്ക് അനുസരിച്ച്, കഴിഞ്ഞ വർഷം അമേരിക്കയിൽ തോക്കിൽ നിന്ന് വെടിയേറ്റുള്ള 44,000 മരണങ്ങൾ ഉണ്ടായിട്ടുണ്ട്.

Keywords:  Latest-News, News, Top-Headlines, Shoot, Injured, USA, America, Teacher, School, Student, Police, Case, Custody, World, 6-Year-Old Boy Shoots Teacher In US School, Cops Say 'Wasn't An Accident'.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia