Ukraine War| യുക്രൈനിലെ അധിനിവേശം 6 മാസം പിന്നിടുമ്പോള്‍ റഷ്യയുടെ അവസ്ഥ ഇങ്ങനെ; തലയുയര്‍ത്തി സെലെന്‍സ്‌കിയുടെ രാജ്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കീവ്: (www.kvartha.com) യുക്രൈനെതിരായ റഷ്യയുടെ ആക്രമണം ആറ് മാസം പിന്നിട്ടു. ഈ യുദ്ധം റഷ്യയുടെ സൈന്യത്തെയും സമ്പദ്വ്യവസ്ഥയെയും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി. യുദ്ധം ആരംഭിച്ചപ്പോള്‍, അമേരികയിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും വിദഗ്ധര്‍ പോലും റഷ്യയുടെ വികസിത സൈന്യത്തിന് മുന്നില്‍ യുക്രൈയ്‌നിന് കുറച്ച് ദിവസങ്ങള്‍ പോലും നിലനില്‍ക്കാന്‍ ആവില്ലെന്ന് കരുതി. 72 മണിക്കൂറിനുള്ളില്‍ യുക്രൈന്‍ മുട്ടുകുത്തുമെന്ന് ഒരു യുഎസ് സൈനിക ഉദ്യോഗസ്ഥനും പറഞ്ഞിരുന്നുവെങ്കിലും അത് നടന്നില്ല. അര വര്‍ഷം കഴിഞ്ഞിട്ടും യുക്രൈന്‍ കീഴടങ്ങില്ല. മറുവശത്ത്, റഷ്യയുടെ സൈന്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും വലിയ നഷ്ടം സംഭവിച്ചു.
            
Ukraine War| യുക്രൈനിലെ അധിനിവേശം 6 മാസം പിന്നിടുമ്പോള്‍ റഷ്യയുടെ അവസ്ഥ ഇങ്ങനെ; തലയുയര്‍ത്തി സെലെന്‍സ്‌കിയുടെ രാജ്യം

ലോകത്തിനു മുന്നില്‍ തങ്ങളുടെ ശക്തി കാണിക്കാമെന്ന് റഷ്യ, ആക്രമണത്തിന് മുമ്പ് ചിന്തിച്ചിരിക്കാം, പക്ഷേ ഈ യുദ്ധത്തില്‍ നിന്ന് അവര്‍ക്ക് ഒന്നും നേടാനായില്ല. റഷ്യയുടെ സൈന്യം അമേരികയുടെ മുന്നില്‍ ഒന്നുമല്ലെന്ന് സ്‌കോട്‌ലന്‍ഡിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഒബ്രിയന്‍ പറഞ്ഞു. ഈ യുദ്ധത്തില്‍ യുക്രൈയ്‌നിന് വലിയ നഷ്ടം സംഭവിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, ആളുകള്‍ മരിച്ചു, സമ്പദ്വ്യവസ്ഥ തകര്‍ന്നു.

യുദ്ധത്തില്‍, യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി യുദ്ധകാല നേതാവായി ഉയര്‍ന്നുവന്നു. റഷ്യയ്ക്കെതിരെ നിരവധി രാജ്യങ്ങളെ ഒന്നിപ്പിക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു, കൂടാതെ റഷ്യന്‍ സൈന്യത്തിന് കനത്ത നാശനഷ്ടവും വരുത്തി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അമേരിക, യുകെ തുടങ്ങിയ രാജ്യങ്ങള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുകയും സൈനിക സഹായവും നല്‍കുകയും ചെയ്യുന്നു.

ഇപ്പോള്‍ നാറ്റോയുടെ ഊഴമാണോ?

യുദ്ധത്തിന്റെ തുടക്കം മുതല്‍ റഷ്യ നാറ്റോ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നു. റഷ്യയുടെ അയല്‍രാജ്യങ്ങളെയും ആക്രമിക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ ഇപ്പോള്‍ റഷ്യയുടെ സമ്പദ്വ്യവസ്ഥ നോക്കുമ്പോള്‍ അങ്ങനെ തോന്നുന്നില്ല. സമീപകാല കണക്കുകള്‍ പ്രകാരം, ഉപരോധം മൂലം റഷ്യയുടെ സമ്പദ്വ്യവസ്ഥ 12 ശതമാനം ഇടിഞ്ഞു. അതേസമയം, യൂറോപില്‍ പ്രകൃതിവാതകത്തിന് വലിയ ക്ഷാമവും ഉണ്ടായിട്ടുണ്ട്. പ്രകൃതിവാതകത്തിന്റെ വിലയും ഇവിടെ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

ഓഗസ്റ്റില്‍ നടത്തിയ സര്‍വേ പ്രകാരം, 98 ശതമാനം യുക്രൈന്‍ പൗരരും റഷ്യയുമായുള്ള യുദ്ധത്തില്‍ വിജയിക്കുമെന്ന് പറയുന്നു. അതേ സമയം റഷ്യക്ക് അധികകാലം നിലനില്‍ക്കാനുള്ള കരുത്തില്ല. യുഎസ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 70,000 - 80,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ യുദ്ധസമയത്ത്, ഒരു ദശാബ്ദത്തിനുള്ളില്‍ സോവിയറ്റ് യൂണിയന് നഷ്ടപ്പെട്ട അത്രയും സൈനികരെ യുക്രെയിനില്‍ അര വര്‍ഷത്തിനുള്ളില്‍ നഷ്ടപ്പെട്ടു.

Keywords:  Latest-News, World, Top-Headlines, Ukraine, Russia, War, Country, International, Army, Economic Crisis, 6 months of Russia's war in Ukraine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia