ട്രെയിന്‍ കാറിലിടിച്ച് 6 പേര്‍ മരിച്ചു

 


ന്യൂയോര്‍ക്ക്:  (www.kvartha.com 04/02/2015) ന്യൂയോര്‍ക്ക് അതിര്‍ത്തിയില്‍ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ട്രെയിനപകടത്തില്‍ 6 പേര്‍ മരണമടഞ്ഞതായി ഔദ്യോഗികറിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട.

ട്രെയിന്‍ കാറിലിടിച്ച് 6 പേര്‍  മരിച്ചുന്യൂയോര്‍ക്ക് അതിര്‍ത്തിയില്‍ ചൊവ്വാഴ്ച വൈകുന്നേരം 5.45ന് വാല്‍ഹാല ട്രാക്കിലായിരുന്നു സംഭവം. ട്രാക്ക് മുറിച്ചു കടക്കുകയായിരുന്ന കാറിലിടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിനും കാറിനും തീ പിടിച്ചതായിരുന്നു  6 പേരുടെ മരണത്തിന് ഇടയാക്കിയത്.

കാറോടിച്ചിരുന്ന വനിതാഡ്രൈവറുടെ അശ്രദ്ധയായിരുന്നു അപകടത്തിന് കാരണമായിത്തീര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാറിനും ട്രെയിനിനും തീ പിടിച്ചത് നിരവധി നാശനഷ്ടങ്ങള്‍ക്കും കാരണമായിത്തീര്‍ന്നു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia