അല്‍ ഐനില്‍ കാറില്‍ കുടുങ്ങിയ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം, മരണം കടുത്ത ചൂടേറ്റ്, അപകടം സ്വന്തം വീട്ടില്‍ നിര്‍ത്തിയിട്ട കാറില്‍
May 31, 2019, 18:16 IST
അല്‍ ഐന്‍: (www.kvartha.com 31.05.2019) അല്‍ ഐനില്‍ കാറില്‍ കുടുങ്ങിയ അഞ്ച് വയസ്സുകാരന് ദാരുണമായി മരിച്ചു. സ്വന്തം വീട്ടില്‍ നിര്‍ത്തിയിട്ട കാറില്‍ കുടുങ്ങിയ കുട്ടി ചൂടേറ്റാണ് മരിച്ചത്. വീട്ടില്‍ നിര്‍ത്തിയിട്ട കാറില്‍ കയറി കളിക്കുന്നതിനിടെ ഡോര്‍ അടയുകയും തുറക്കാനാവാതെ അകത്തെ ചൂടേറ്റ് കുട്ടി മരിക്കുകയുമായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി അല്‍ഐന്‍ പോലീസ് ഡയറക്ടറേറ്റ് ഡയറക്ടര്‍ കേണല്‍ മുബാറക് സെയ്ഫ് അല്‍ സബൂസി പറഞ്ഞു.
കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ കാറില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കാര്‍ പൂട്ടാതെ പോകരുതെന്നും കുട്ടികള്‍ അകത്തു കയറിയാല്‍ ഉയര്‍ന്ന ചൂടും ഓക്സിജന്റെ കുറവും കാരണം ശ്വാസം കിട്ടില്ലെന്നും അബൂദാബി പോലീസ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികളെ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു.

Keywords: World, News, Baby, Dead, Car, House, Al Ain, 5-year-old boy dies after getting trapped inside hot car in Al Ain.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.