Emergency Operation | തുടര്‍ചയായി വിഴുങ്ങിയത് 40 ച്യൂയിംഗം; 5 വയസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടന്‍: (www.kvartha.com) ഒന്നും രണ്ടുമല്ല, തുടര്‍ചയായി 40 ച്യൂയിംഗം വിഴുങ്ങിയെന്ന സംഭവത്തില്‍ അഞ്ചുവയസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അമേരികയിലെ ഒഹിയോയിലാണ് സംഭവം. ഡോ. ചിസൈറ്റ് ഇഹിയോനു നെക്വുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ആമാശയത്തിലുണ്ടായ തടസത്തെ തുടര്‍ന്നാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Emergency Operation | തുടര്‍ചയായി വിഴുങ്ങിയത് 40 ച്യൂയിംഗം; 5 വയസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

ച്യൂയിംഗം കഴിച്ചതു മൂലം കുട്ടിയുടെ ദഹനവ്യവസ്ഥ തടസപ്പെട്ടിരുന്നു. വയറുവേദനയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 'നിങ്ങള്‍ ഒരു കഷണം മാത്രം ഗം വിഴുങ്ങിയാല്‍, അത് ഏകദേശം 40 മണിക്കൂര്‍ കഴിഞ്ഞ് നിങ്ങളുടെ വിസര്‍ജ്യത്തിലൂടെ പുറത്തെത്തും, എന്നാല്‍ പുതിന ഫ്രഷ് ച്യൂയിംഗ് ഗം കഴിക്കുന്നത് ശീലമാക്കരുതെന്നും ദഹിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇത് കുടലില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്നും' ഡയറ്റീഷ്യന്‍ ബെത് സെര്‍വോണി ക്ലീവ് ലാന്‍ഡ് പറഞ്ഞു.

Keywords:  5-Year-OId Boy In US Undergoes Emergency Operation After Swallowing 40 Pieces Of Gum, Washington, News, Operation, Child, Doctors, Hospital, Treatment, America, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia