Helicopter Crash | മെഡിറ്ററേനിയൻ കടലിൽ ഹെലികോപ്റ്റർ തകർന്ന് 5 അമേരിക്കൻ സൈനികർ മരിച്ചു; സംഭവം ഇസ്‌റാഈൽ ഗസ്സയിൽ ആക്രമണം തുടരുന്നതിനിടെ
Nov 13, 2023, 10:23 IST
വാഷിംഗ്ടൺ: (KVARTHA) കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് അമേരിക്കൻ സൈനികർ മരിച്ചതായി അധികൃതർ അറിയിച്ചു. പതിവ് പരിശീലനത്തിനിടെ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽ പെട്ടതെന്നാണ് അറിയിപ്പ്. ഇസ്രാഈലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതു മുതൽ ഈ മേഖലയിൽ അമേരിക്ക പ്രവർത്തനം വർധിപ്പിച്ചിട്ടുണ്ട്. ഇസ്‌റാഈൽ ഗസ്സയിൽ ആക്രമണം തുടരുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നിരിക്കുന്നത്.
വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരും കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ യൂറോപ്യൻ കമാൻഡ് പറഞ്ഞു. ശനിയാഴ്ചയാണ് സൈന്യം ഹെലികോപ്റ്റർ തകർച്ചയെക്കുറിച്ച് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ ശത്രുക്കളിൽ നിന്നുള്ള ആക്രമണങ്ങളല്ല അപകടത്തിന് കാരണമെന്നാണ് സൂചിപ്പിക്കുന്നത്. സംഭവം നടന്നയുടൻ അടുത്തുള്ള യുഎസ് സൈനിക വിമാനങ്ങളും കപ്പലുകളും ഉൾപ്പെടെ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ഉടനടി ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
വിമാനം ഏത് സൈനിക സേവനത്തിന്റേതാണെന്ന് വ്യക്തമായിട്ടില്ല. കൂടാതെ, ഹെലികോപ്റ്റർ എവിടെ നിന്നാണ് പറന്നുയർന്നത് എന്നോ എവിടെ നിന്നാണ് അപകടമുണ്ടായതെന്നോ സൈന്യത്തിന്റെ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. കഴിഞ്ഞ മാസം, കിഴക്കൻ മെഡിറ്ററേനിയനിൽ അമേരിക്ക രണ്ട് വിമാനവാഹിനിക്കപ്പലുകളും നിരവധി ചെറുകപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചിരുന്നു.
Keywords: News, World, Washington, USA, Israel, Gaza, Israel-Palestine-War, Helicopter, Attack, Accident, Sea, 5 US service members killed in military helicopter crash over the Mediterranean.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.