ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് നാറ്റോ സൈനികര്‍ മരിച്ചു

 


ADVERTISEMENT

കാബൂള്‍:(www.kvartha.com 27.04.2014) അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് നാറ്റോ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ കണ്ടഹാറിലെ വ്യോമതാവളത്തിന് സമീപമായിരുന്നു സംഭവം. ശനിയാഴ്ച താലിബാനെതിരെ പോരാടുന്ന അന്താരാഷ്ട്രസേനയുടെ(ഐ.എസ്.എ.എഫ്.) ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

കൊല്ലപ്പെട്ട അഞ്ച് പേരും ബ്രിട്ടീഷ് പൗരന്മാരാണെന്നാണ് സ്ഥിരീകരിച്ചു. അഫ്ഗാനിലെ ബ്രിട്ടീഷ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടാകുന്ന അപകടത്തില്‍ ഏറ്റവും വലിയ അപകടമാണിത്. എന്നാല്‍ ഹെലികോപ്റ്റര്‍ തകരാനിടയുണ്ടായ സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല. അതേ സമയം ശത്രുക്കള്‍ അക്രമണം നടത്തിയത് ആണെന്ന് കരുതുന്നില്ലെന്നും സൈനിക മേധാവി പറഞ്ഞു.

ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് നാറ്റോ സൈനികര്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kabul, Afghanistan, British helicopter,crashed , NATO troops, deadliest , British defense ministry, Maj. Gen. Richard Felton, a tragic accident
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia