SWISS-TOWER 24/07/2023

Fire Accident | ബംഗ്ലാദേശില്‍ പാസന്‍ജര്‍ ട്രെയിനിലുണ്ടായ തീപ്പിടിത്തത്തില്‍ 5 യാത്രക്കാര്‍ വെന്തുമരിച്ചു; തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സംശയം

 


ADVERTISEMENT

ധാക്ക: (KVARTHA) ബംഗ്ലാദേശില്‍ പാസന്‍ജര്‍ ട്രെയിനിന് തീപ്പിടിച്ച് അഞ്ച് യാത്രക്കാര്‍ വെന്തുമരിച്ചു. പടിഞ്ഞാറന്‍ നഗരമായ ജെസോറില്‍നിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോള്‍ എക്‌സ്പ്രസിലാണ് വെള്ളിയാഴ്ച തീപ്പിടിത്തം ഉണ്ടായത്.

പ്രതിപക്ഷം ദേശീയ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിന് മുന്നോടിയായുള്ള കലാപത്തിനിടെയുണ്ടായ തീവെപ്പ് ആക്രമണമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ എക്‌സ്പ്രസ് ട്രെയിനിന്റെ നാല് കോചുകള്‍ പൂര്‍ണമായും കത്തിനശിച്ചതായി ഫയര്‍ സര്‍വീസ് ഓഫീസര്‍ റക്ജിബുള്‍ ഹസന്‍ പറഞ്ഞു.

തീപ്പിടിത്തമുണ്ടായ സംഭവം അട്ടിമറിയാണെന്ന് തങ്ങള്‍ സംശയിക്കുന്നതായി പൊലീസ് മേധാവി അന്‍വര്‍ ഹൊസൈന്‍ പ്രതികരിച്ചു. കഴിഞ്ഞ മാസം സമാനമായ മറ്റൊരു സംഭവം നാല് പേരുടെ മരണത്തിനിടയാക്കിയിരുന്നു. പ്രതിപക്ഷത്തെ ബംഗ്ലദേശ് നാഷനല്‍ പാര്‍ടിയാണ് (ബിഎന്‍പി) അന്നത്തെ തീവയ്പ്പിന് പിന്നിലെന്ന് പൊലീസും സര്‍കാരും ആരോപിച്ചു. എന്നാല്‍ ബിഎന്‍പി ആരോപണം നിഷേധിക്കുകയാണുണ്ടായത്.


Fire Accident | ബംഗ്ലാദേശില്‍ പാസന്‍ജര്‍ ട്രെയിനിലുണ്ടായ തീപ്പിടിത്തത്തില്‍ 5 യാത്രക്കാര്‍ വെന്തുമരിച്ചു; തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സംശയം



ധാക്കയിലെ മെഗാസിറ്റിയില്‍ മെയിന്‍ റെയില്‍ ടെര്‍മിനലിന് സമീപമുള്ള ഗോപിബാഗില്‍വച്ചാണ് ട്രെയിനിന് തീപ്പിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കത്തുന്ന ട്രെയിനില്‍ നിന്ന് ആളുകളെ പുറത്തെടുക്കാന്‍ പ്രദേശവാസികള്‍ ഓടിയെത്തിയതാണെന്നും എന്നാല്‍ തീ പെട്ടെന്ന് പടരുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഏതാനും ഇന്‍ഡ്യന്‍ പൗരന്മാരും ട്രെയിനില്‍ യാത്ര ചെയ്തിരുന്നതായി ബംഗ്ലദേശ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ഞായറാഴ്ചയാണ് ബംഗ്ലാദേശില്‍ ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഎന്‍പിയും മറ്റ് പ്രതിപക്ഷ പാര്‍ടികളും ക്രമക്കേട് ആരോപിച്ച് വോടെടുപ്പ് ബഹിഷ്‌കരിച്ചു. പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആയിരക്കണക്കിനുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Keywords: News, World, World-News, Accident-News, Police-News, 5 Died, Bangladesh News, Train, Fire, Police, Suspect, Arson, Polls, Dhaka News, Passenger Train, National Elections, Boycotted, Opposition, Benapole Express, 5 Died In Bangladesh Train Fire, Police Suspect Arson Ahead Of Polls.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia