2016 റിയോ ഒളിമ്പിക്‌സില്‍ വിതരണം ചെയ്യുന്നത് 450,000 ഗര്‍ഭ നിരോധ ഉറകള്‍
May 21, 2016, 16:10 IST
ADVERTISEMENT
റിയോ ഡി ജനീറോ: (www.kvartha.com 21.05.2016) 2016 റിയോ ഒളിമ്പിക്‌സില്‍ 450,000 ഗര്‍ഭ നിരോധ ഉറകള്‍ വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട് . നാലുവര്‍ഷം മുമ്പ് നടന്ന ലണ്ടന്‍ ഒളിമ്പിക്‌സില്‍ വിതരണം ചെയ്ത ഗര്‍ഭ നിരോധ ഉറകളെക്കാള്‍ മൂന്നു മടങ്ങ് വലുതാണിതെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്കായി 100,000 ഉറകളും പുരുഷന്മാര്‍ക്ക് വേണ്ടി 350,000 ഉറകളുമാണ് ലഭ്യമാക്കുന്നത്. 10,500 അത്‌ലറ്റുകളടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഒളിമ്പിക്‌സില്‍ സുരക്ഷിത ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഗര്‍ഭ നിരോധ ഉറകള്‍ വിതരണം ചെയ്യുന്നതെന്ന് ഐ.ഒ.സി വ്യക്തമാക്കി. ഒളിമ്പിക്‌സ് വില്ലേജില്‍ ഇവ സൗജന്യമായാണ് നല്‍കുന്നത്.
അതേസമയം ബ്രസീലില്‍ പൊട്ടിപ്പുറപ്പെട്ട സിക വൈറസുമായി ബന്ധപ്പെട്ട ആശങ്കയാണോ ഒളിമ്പിക് അധികൃതര്‍ ഇത്ര കൂടുതല്‍ ഉറകള്‍ വിതരണം ചെയ്യുന്നത് എന്നാണ് സംശയിക്കുന്നത്. അസോസിയേറ്റഡ് പ്രസ് ഇക്കാര്യം ഇമെയിലില്‍ ഐ.ഒ.സി അധികൃതരോട് അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ആഗസ്റ്റ് അഞ്ചിനാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്.
സിക വൈറസ് ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഡെങ്കിപ്പനിക്കും ചിക്കന്‍ഗുനിയക്കും കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് സിക വൈറസും പരത്തുന്നത്.
ഗര്‍ഭിണികളില്‍ വൈറസ് ബാധിച്ചാല്‍ ഗുരുതരമായ ജനനവൈകല്യമുള്ള കുഞ്ഞിന്റെ പിറവിക്ക് കാരണമാകും. കുഞ്ഞുങ്ങളുടെ തലയോട്ടി ചുരുങ്ങിയിരിക്കുന്ന അവസ്ഥക്ക് മൈക്രോഫാലി എന്നാണ് പറയുന്നത്. മുതിര്‍ന്നവരില്‍ നാഡികളെ ബാധിക്കുന്ന ഗില്ലന്‍ബാരിക്കും ഇത് കാരണമാകും.
Keywords: 450000 condoms to be given away in Rio 2016 athletes' village, Women, Brazil, Report, World.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.