Boat Accident | 'കുടിയേറ്റക്കാരുമായി വന്ന ബോട് മറിഞ്ഞു; 41 പേർ മുങ്ങിമരിച്ചു; രക്ഷപ്പെട്ടത് 4 പേർ മാത്രം'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റോം: (www.kvartha.com) കുടിയേറ്റക്കാരുമായി വന്ന ബോട് മെഡിറ്ററേനിയൻ കടലിൽ മറിഞ്ഞ് 41 പേർ മരിച്ചതായി റിപോർട്. അപകടത്തിൽ നിന്ന് നാല് പേർ രക്ഷപെട്ടെന്നും, ടുണീഷ്യയിലെ സ്ഫാകസിൽ നിന്ന് ഇറ്റലിയിലേക്കുള്ള യാത്രാമധ്യേയാണ് ബോട് മുങ്ങിയതെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ ഇറ്റാലിയൻ ദ്വീപായ ലംപെഡുസയിലെത്തിയാണ് അധികൃതർക്ക് വിവരമറിയിച്ചത്. ബുധനാഴ്‌ചയാണ് ഇവർ ലംപെഡുസയിൽ എത്തിയതെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു.

Boat Accident | 'കുടിയേറ്റക്കാരുമായി വന്ന ബോട് മറിഞ്ഞു; 41 പേർ മുങ്ങിമരിച്ചു; രക്ഷപ്പെട്ടത് 4 പേർ മാത്രം'

ബോടിൽ 45 പേരുണ്ടായിരുന്നുവെന്നും ഇതിൽ പേർ മൂന്ന് കുട്ടികളായിരുന്നുവെന്നും രക്ഷപ്പെട്ടവർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ബോട് ടുണീഷ്യയിൽ നിന്ന് പുറപ്പെട്ടത്. 15 പേർക്കുള്ള ലൈഫ് ജാകറ്റ് മാത്രമാണ് ബോടിൽ ഉണ്ടായിരുന്നതെന്നാണ് പറയുന്നത്.

രക്ഷപ്പെട്ടവരിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്‌ച രണ്ട് ബോടുകൾ അപകടത്തിൽപ്പെട്ടതായി ഇറ്റാലിയൻ കോഡ് ഗാർഡ് റിപോർട് ചെയ്‌തിരുന്നു. എന്നാൽ ഇതിൽ ഏതെങ്കിലും ഒന്ന് ട്യൂണീഷ്യയിൽ നിന്ന് പുറപ്പെട്ട ബോടാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Keywords: 41 reportedly dead after migrant boat capsizes off Italian island, Italian media, Three children, Reported, Three men and a woman, Italian coast guard ship, News.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia