Obituary | കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ 4 വയസ്സുള്ള മകന്‍ അസുഖത്തെ തുടര്‍ന്ന് ഖത്വറില്‍ മരിച്ചു

 


ദോഹ: (KVARTHA) കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ നാലുവയസ്സുള്ള മകന്‍ അസുഖത്തെ തുടര്‍ന്ന് ഖത്വറില്‍ മരിച്ചു. ഇന്‍കാസ് ഖത്വര്‍ ബാലുശ്ശേരി മണ്ഡലം ജെനറല്‍ സെക്രടറി ഉണിക്കുളം ഏഴുകുളം എഴുത്തച്ചന്‍കണ്ടി അമീറിന്റെ ഏകമകന്‍ എമില്‍ ഹസ്‌ലാന്‍ (4) ആണ് മരിച്ചത്. വക്‌റ ഹമദ് മെഡികല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
  
Obituary | കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ 4 വയസ്സുള്ള മകന്‍ അസുഖത്തെ തുടര്‍ന്ന് ഖത്വറില്‍ മരിച്ചു


ശിബി റശീദയാണ് മാതാവ്. ഖത്വറിലെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരനാണ് പിതാവ് അമീര്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, ഞായറാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. കെ എം സി സി അല്‍ ഇഹ്‌സാന്‍ മയ്യത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

Keywords: Couple from Kozhikode 4-year-old son of died in Qatar due to illness, Doha, News, Child, Dead, Hospital, Treatment, Obituary, Dead Body, World News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia