Found Dead | 'പാസ്റ്ററുടെ വാക്കുകേട്ട് ദൈവ ദര്‍ശനത്തിനായി കാട്ടില്‍ പോയി പട്ടിണി കിടന്ന സംഘത്തിലെ 4പേര്‍ക്ക് ദാരുണാന്ത്യം'
Apr 16, 2023, 19:09 IST
നെയ്‌റോബി: (www.kvartha.com) പാസ്റ്ററുടെ വാക്ക് കേട്ട് ദൈവ ദര്‍ശനത്തിനായി കാട്ടില്‍ പോയി പട്ടിണി കിടന്ന സംഘത്തിലെ നാലു പേര്‍ മരിച്ചതായി പൊലീസ്. മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമത്തിലെ വിശ്വാസികളാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് 11 പേരെ അവശ നിലയില്‍ കണ്ടെത്തി. ഇവരെ ആശുപത്രിയില്‍ എത്തിച്ചതായും പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കെനിയയിലെ കിലിഫി കൗണ്ടിലെ വനത്തിനുള്ളിലാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യേശുവിനായുള്ള കാത്തിരിപ്പില്‍ ഉപവസിക്കണമെന്ന പാസ്റ്ററുടെ നിര്‍ദേശത്തെ തുടര്‍ന്ന് ദിവസങ്ങളോളമായി ഇവര്‍ വനത്തില്‍ താമസിക്കുകയായിരുന്നു. വനത്തിനുള്ളില്‍ പ്രാര്‍ഥന നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അങ്ങോട്ട് എത്തിയത്. 15 പേരെ കണ്ടെത്തിയെങ്കിലും 11 പേര്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മഹാദുരന്തം ഒഴിവാക്കി കൂടുതല്‍ വേഗത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനും യേശുവിനെ കാണാനും വേണ്ടി പട്ടിണി കിടക്കണം എന്നായിരുന്നു പാസ്റ്ററുടെ നിര്‍ദേശം. ഗുഡ് ന്യൂസ് ഇന്റര്‍നാഷനല്‍ ചര്‍ച് മേധാവി പോള്‍ മകെന്‍സി ന്തേംഗേയാണ് സംഘത്തെ കാട്ടിലേക്ക് അയച്ചതെന്നാണ് അറിയുന്നത്.
നേരത്തെ രണ്ട് കുട്ടികളുടെ മരണത്തില്‍ കുറ്റാരോപിതനായ പാസ്റ്റര്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. മരണം ആ കുട്ടികളെ ഹീറോ ആക്കുമെന്നായിരുന്നു പാസ്റ്റര്‍ മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങളെയും അവിടുത്തെ കുഴിമാടത്തില്‍ അടക്കം ചെയ്തു. വനത്തിനുള്ളില്‍ സമുദായ പുരോഹിതരുള്‍പ്പെടെയുള്ളവരെ അടക്കം ചെയ്തിരിക്കുന്ന ഒരു കൂട്ടം ശവക്കുഴിയുണ്ടെന്നും അധികൃതര്‍ പറയുന്നു.
Keywords: 4 People Found Dead In Kenyan Forest, Were Fasting To 'Meet Jesus', Nairobi, Dead Body, Hospitalized, Children, Police, Church, Bail, Paul Makenzie Nthenge, World.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കെനിയയിലെ കിലിഫി കൗണ്ടിലെ വനത്തിനുള്ളിലാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യേശുവിനായുള്ള കാത്തിരിപ്പില്‍ ഉപവസിക്കണമെന്ന പാസ്റ്ററുടെ നിര്‍ദേശത്തെ തുടര്‍ന്ന് ദിവസങ്ങളോളമായി ഇവര്‍ വനത്തില്‍ താമസിക്കുകയായിരുന്നു. വനത്തിനുള്ളില്‍ പ്രാര്‍ഥന നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അങ്ങോട്ട് എത്തിയത്. 15 പേരെ കണ്ടെത്തിയെങ്കിലും 11 പേര്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മഹാദുരന്തം ഒഴിവാക്കി കൂടുതല്‍ വേഗത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനും യേശുവിനെ കാണാനും വേണ്ടി പട്ടിണി കിടക്കണം എന്നായിരുന്നു പാസ്റ്ററുടെ നിര്‍ദേശം. ഗുഡ് ന്യൂസ് ഇന്റര്‍നാഷനല്‍ ചര്‍ച് മേധാവി പോള്‍ മകെന്‍സി ന്തേംഗേയാണ് സംഘത്തെ കാട്ടിലേക്ക് അയച്ചതെന്നാണ് അറിയുന്നത്.
Keywords: 4 People Found Dead In Kenyan Forest, Were Fasting To 'Meet Jesus', Nairobi, Dead Body, Hospitalized, Children, Police, Church, Bail, Paul Makenzie Nthenge, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.