പാക്-അഫ്ഗാന്‍ അതിര്‍ത്തി നഗരത്തില്‍ ചാവേര്‍ ആക്രമണം; നാല് പാരാമിലിടറി അംഗങ്ങള്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ക്വെറ്റ: (www.kvartha.com 05.09.2021) പാക്-അഫ്ഗാന്‍ അതിര്‍ത്തി നഗരത്തില്‍ ചാവേര്‍ ആക്രമണം. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ക്വെറ്റ നഗരത്തിലാണ് ആക്രമണം. ആക്രമണത്തില്‍ നാല് പാരാമിലിടറി അംഗങ്ങള്‍ കൊല്ലപ്പെട്ടു.

ഞായറാഴ്ചയാണ് ബൈകിലെത്തിയ യുവാവ് പൊട്ടിത്തെറിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിൽ നിന്നാണ് മരിച്ചത്. നഗരത്തിലെ പച്ചക്കറിക്കച്ചവടം നടത്തുന്ന മിയാന്‍ ഗുണ്ടി പരിസരത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 17 ഉദ്യോഗസ്ഥര്‍ക്കും രണ്ട് സിവിലിയന്മാര്‍ക്കും പരിക്കേറ്റു.
Aster mims 04/11/2022

പാക്-അഫ്ഗാന്‍ അതിര്‍ത്തി നഗരത്തില്‍ ചാവേര്‍ ആക്രമണം; നാല് പാരാമിലിടറി അംഗങ്ങള്‍ കൊല്ലപ്പെട്ടു

അഞ്ച്‌ ലക്ഷം ഹസാര വിഭാഗക്കാര്‍ താമസിക്കുന്ന നഗരമാണ് ക്വെറ്റ. ഹസാര വിഭാഗത്തിനെതിരെ ദാഇശ് അടക്കമുള്ള സംഘടനകള്‍ നേരത്തെയും ആക്രമണം നടത്തിയിരുന്നു. 2013ല്‍ ക്വെറ്റ നഗരത്തില്‍ വിവിധ സമയങ്ങളിലുണ്ടായ ആക്രമണത്തില്‍ 200 ഹസാരകളാണ് കൊല്ലപ്പെട്ടത്.

Keywords:  News, Pakistan, Afghanistan, World, Bomb Blast, Military, Killed, Dies, Pak Paramilitary, Afghan Border, 4 Pak Paramilitary Guards Killed In Suicide Blast Near Afghan Border.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia