ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കഴിഞ്ഞ ദിവസം സൗത്ത്ഹാളിലായിരുന്നു റെയ്ഡും അറസ്റ്റും ഉണ്ടായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് മെട്രോപോലീറ്റന്‍ പോലീസിന്റെ സഹായത്തോടെയാണ് യു കെ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. 26 മുതല്‍ 56 വയസുവരെ പ്രായമുള്ള 36 ഇന്ത്യക്കാരെയാണ് വിവിധകുറ്റങ്ങളുടെ പേരില്‍ പിടികൂടിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പിടിയിലായവരില്‍ വിസയുടെ കാലാവധി തീര്‍ന്ന 16 പേരാണുള്ളത്. ഇവരില്‍ പലരും വിദ്യാര്‍ത്ഥികളാണ്. അറസ്റ്റിലായവരില്‍ 34 പേരെയും സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും. പിടിയിലായവരെ എമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ വെയ്റ്റിങ് വിഭാഗത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. പിടിയിലായവരില്‍ രണ്ടുപേരെ ജാമ്യത്തില്‍ വിട്ടു.
പിടിയിലായ ഒരു യുവാവ് സാമ്പത്തിക കുറ്റത്തിന്റെ പേരില്‍ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. യുവാവില്‍ നിന്നും വന്‍ തോതില്‍ പണവും പിടികൂടിയിട്ടുണ്ട്.
   Keywords:  India, London, UK. 
 
 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
