Winner | അബൂദബി ബിഗ് ടികറ്റ് നറുക്കെടുപ്പില്‍ മലയാളി ഡ്രൈവര്‍ക്ക് ലഭിച്ചത് 34 കോടി; ഇത്രയും വലിയ തുക ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് മുജീബ്
Oct 4, 2023, 18:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദബി: (KVARTHA) ബിഗ് ടികറ്റ് 256-ാം സീരീസ് നറുക്കെടുപ്പില്‍ മലയാളി ഡ്രൈവര്‍ക്ക് ലഭിച്ചത് കോടികള്‍. ഖത്വറില്‍ ജോലി ചെയ്യുന്ന മുജീബ് തെക്കേമാട്ടേരിക്കാണ് 34 കോടിയോളം രൂപ(15 ദശലക്ഷം ദിര്‍ഹം) ഗ്രാന്‍ഡ് സമ്മാനം ലഭിച്ചത്. 098801 എന്ന ടികറ്റ് നമ്പരാണ് മുജീബിന് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി ബാങ്ക് ഓഡിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് മുജീബ്.
12 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് അദ്ദേഹം ടികറ്റെടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി എല്ലാ മാസവും ഈ സുഹൃത്തുക്കള്‍ ടികറ്റെടുക്കാറുണ്ട്. സമ്മാനം നേടിയ വിവരം ബിഗ് ടികറ്റ് അധികൃതര്‍ ഫോണിലൂടെ അറിയിച്ചപ്പോള്‍ സന്തോഷം കൊണ്ടു ആര്‍ത്തുവിളിച്ച് തുള്ളിച്ചാടുകയായിരുന്നുവെന്ന് മുജീബും സുഹൃത്തുക്കളും പറയുന്നു. ഈ വലിയ തുക തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് മുജീബ് പറഞ്ഞു. എല്ലാവരുമായി കൂടിയാലോചിച്ച് പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കും. കുറച്ച് പ്രാരാബ്ധങ്ങളുണ്ട്. അതെല്ലാം ആദ്യം തീര്‍ക്കണമെന്ന് മുജീബും സുഹൃത്തുക്കളും പറഞ്ഞു.
ചൊവ്വാഴ്ച രാത്രി തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളില്‍ ഏഴ് ഇന്‍ഡ്യക്കാര്‍ക്ക് കൂടി സമ്മാനം ലഭിച്ചു. ഇന്‍ഡ്യക്കാരായ അജീബ് ഒമര്‍(ഒരു ലക്ഷം), കെഎ മുഹമ്മദ് റിശാദ്(70,000), ആന്റണി വിന്‍സെന്റ്( 60,000), അജ്മല്‍ കൊല്ലംകുടി ഖ്വാലിദ്( 50,000), ലിപ്‌സന്‍ കൂത്തുര്‍ വെള്ളാട്ടുകര പോള്‍(40,000), പൊയ്യില്‍ താഴെ കുഞ്ഞബ്ദുല്ല( 30,000), മുഹമ്മദ് അസീബ് ചെങ്ങനക്കാട്ടില്‍(20,000) എന്നിവരാണ് മറ്റു വിജയികള്‍.

Keywords: 34 Crores worth of luck came to a Malayali in the Abu Dhabi Big Ticket draw, Abu Dhabi, News, Abu Dhabi Big Ticket Draw, Friends, Malayali, Winner, Driver, Phone Call, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.