അഫ്ഗാനില്‍ കാര്‍ ബോംബ്‌ സ്ഫോടനം; മുപ്പത്തി മൂന്നു പേര്‍ കൊല്ലപ്പെട്ടു

 


കാബൂള്‍: (www.kvartha.com 13/07/2015) അഫ്ഗാനിസ്ഥാനിലെ നാറ്റോ അതിര്‍ത്തിയില്‍ നടന്ന കാര്‍ ബോംബ്‌ സ്ഫോടനത്തില്‍ മുപ്പത്തി മൂന്നു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഖോസ്റ്റ് നഗരത്തില്‍ ആളുകള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് സ്ഫോടനം ഉണ്ടായത്. രാത്രി ഏഴു മണിക്ക് മുന്‍പ് റമദാന്‍ നോമ്പിന്‍റെ സമയത്താണ് സ്ഫോടനം സംഭവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരുക്കേറ്റ പതിനാറു പേരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവര്‍ എല്ലാം അഫ്ഗാന്‍ സ്വദേശികള്‍ തന്നെയെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
അഫ്ഗാനില്‍ കാര്‍ ബോംബ്‌ സ്ഫോടനം; മുപ്പത്തി മൂന്നു പേര്‍ കൊല്ലപ്പെട്ടു

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇത് വരെ ആരും ഏറ്റെടുത്തില്ലെങ്കിലും അമേരിക്ക ഉള്‍പ്പെടുന്ന വിദേശ സൈനികര്‍ക്കെതിരെ  താലിബാന്‍ ഭീഷണി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

SUMMARY: Around 33 peoples were killed in a car bomb blast in Afghanistan. The wounded sixteen peoples were admitted to nearby hospitals.

Keywords: Bomb blast, Killed, Kabul, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia