Plane Crash | നേപാള്‍ വിമാന ദുരന്തം: വിമാനത്തില്‍ 5 ഇന്‍ഡ്യക്കാരും; 45 മൃതദേഹങ്ങള്‍ കണ്ടെത്തി; ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് റിപോര്‍ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കാഠ്മണ്ഡു: (www.kvartha.com) നേപാളില്‍ ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് തകര്‍ന്നു വീണ് യാത്രാ വിമാനത്തില്‍ അഞ്ച് ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ നിരവധി വിദേശികളുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇതുവരെ 45 മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് പുറത്തുവരുന്ന വിവരം. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. 
Aster mims 04/11/2022

Plane Crash | നേപാള്‍ വിമാന ദുരന്തം: വിമാനത്തില്‍ 5 ഇന്‍ഡ്യക്കാരും; 45 മൃതദേഹങ്ങള്‍ കണ്ടെത്തി; ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് റിപോര്‍ട്


രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന യതി എയര്‍ലൈന്‍സിന്റെ 9എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് തകര്‍ന്നു വീണത്. പ്രാദേശിക സമയം രാവിലെ 11.10നാണ് തകര്‍ന്നു വീണത്. 
    
Plane Crash | നേപാള്‍ വിമാന ദുരന്തം: വിമാനത്തില്‍ 5 ഇന്‍ഡ്യക്കാരും; 45 മൃതദേഹങ്ങള്‍ കണ്ടെത്തി; ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് റിപോര്‍ട്

           
തകര്‍ന്നു വീണതിനു പിന്നാലെ വിമാനത്തിനു തീപിടിച്ചു. ഏറെ പണിപ്പെട്ടാണ് തീയണച്ചത്. കാഠ്മണ്ഡുവില്‍നിന്ന് പൊഖാറയിലേക്ക് വന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിനു തൊട്ടുമുന്‍പാണ് തകര്‍ന്നു വീണത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയില്‍ സേതി റിവര്‍ വാലിയിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനം പഴയ വിമാനത്താവളത്തില്‍ ഇറക്കാനുള്ള ശ്രമത്തിനിടെയാണോ തകര്‍ന്നതെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

റഷ്യ4, അയര്‍ലന്‍ഡ്1, ദക്ഷിണ കൊറിയ 2, ഓസ്‌ട്രേലിയ1, ഫ്രാന്‍സ്1, അര്‍ജന്റീന1 എന്നിങ്ങനെയാണ് വിമാനത്തിലുണ്ടായിരുന്ന വിദേശികള്‍ എന്നാണ് റോയിടേഴ്‌സ് റിപോര്‍ട് ചെയ്യുന്നത്. വിമാന ജീവനക്കാരില്‍ രണ്ടു പേര്‍ പൈലറ്റുമാരും രണ്ടു പേര്‍ എയര്‍ഹോസ്റ്റസുമാരുമാണെന്നും വിമാനക്കംപനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അപകടത്തിനു പിന്നാലെ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. 

Keywords:  News,World,international,Top-Headlines,Trending,Death,Killed,Airport, plane,Passengers,Nepal,Indian,Dead Body, 32 Dead As Nepal Plane With 72 On Board Crashes, 5 Indians Were On Flight
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia