Riots | ബ്രസീലിൽ കലാപം; മുൻ പ്രസിഡന്റിന്റെ അനുയായികൾ പാർലമെന്റിലേക്കും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കും സുപ്രീം കോടതിയിലേക്കും ഇരച്ചുകയറി; ആക്രമണം അഴിച്ചുവിട്ടു; വീഡിയോ

 


ADVERTISEMENT

ബ്രസീലിയ: : (www.kvartha.com) ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ 3000 ത്തിലധികം വരുന്ന അനുയായികൾ രാജ്യത്തെ പാർലമെന്റ് മന്ദിരമായ കോൺഗ്രസിലേക്കും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കും സുപ്രീം കോടതിയിലേക്കും ഇരച്ചുകയറി ആക്രമണം അഴിച്ചുവിട്ടു.

കഴിഞ്ഞ വർഷം ശക്തമായ മത്സരത്തിൽ ബോൾസോനാരോയെ പരാജയപ്പെടുത്തിയ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, അടിയന്തര സാഹചര്യം നേരിടാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തെ അദ്ദേഹം അപലപിച്ചു. ബ്രസീലിൽ ലുലു ഡിസിൽവ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ് അട്ടിമറി നീക്കം നടന്നത്.

Riots | ബ്രസീലിൽ കലാപം; മുൻ പ്രസിഡന്റിന്റെ അനുയായികൾ പാർലമെന്റിലേക്കും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കും സുപ്രീം കോടതിയിലേക്കും ഇരച്ചുകയറി; ആക്രമണം അഴിച്ചുവിട്ടു; വീഡിയോ

പ്രതിഷേധക്കാരെ പിരിച്ചുവിടാൻസേന കണ്ണീർ വാതകം പ്രയോഗിച്ചു. മഞ്ഞയും പച്ചയും കലർന്ന ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാനത്ത് കലാപം നടത്തുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിട്ട ബോൾസനാരോ നിലവിൽ അമേരിക്കയിലെ ഫ്ലോറിഡയിലാണുള്ളത്. അതേസമയം, പ്രതിഷേധിച്ച 300 പേരെ അറസ്റ്റ് ചെയ്തതായി ബ്രസീലിയൻ പൊലീസ് അറിയിച്ചു.

അമേരികൻ പ്രസിഡന്റ് ജോ ബൈഡനും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആക്രമണത്തെ അപലപിച്ചു. ഇത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് വിശേഷിപ്പിച്ച ബൈഡൻ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് അറിയിച്ചു.

Keywords:  Latest-News, News, Top-Headlines, President, Brazil, Riot, Riots, Protest, Protesters, Congress, Parliament, President Election, USA, World, 3,000 pro-Bolsonaro protesters break into Brazil's presidential palace, Congress, Supreme Court.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia