ഇസ്തംബൂൾ: (www.kvartha.com 11.12.2016) തുർക്കി തലസ്ഥാനമായ ഇസ്താംബൂളിൽ ഫുട്ബോൾ സ്റ്റേഡിയത്തിനു സമീപം നടന്ന ഇരട്ട സ്ഫോടനങ്ങളിൽ 29 പേർ മരിച്ചു. 166 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച അർധ രാത്രിയോടെയാണ് സംഭവം.
നഗരത്തിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ രണ്ട് പ്രമുഖ ടീമുകളുടെ മത്സരം നടന്നതിന് പിന്നാലെയാണ് ആക്രമണം അരങ്ങേറിയത്. കാണികൾ പിരിഞ്ഞുപോയതിനാലാണ് കൂടുതൽ ജീവാപായം ഒഴിവായത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പോലീസിനെയാണ് അക്രമികൾ ലക്ഷ്യം വച്ചെതെന്നാണ് നിഗമനം. പോലീസ് വാഹനങ്ങൾ നിത്തിയിട്ട ഭാഗത്താണ് സ്ഫോടനം നടന്നത്. ഒരിടത്ത് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
മധ്യേഷ്യൻ സംഘർഷങ്ങളിൽ അമേരിക്കൻ സഖ്യ കക്ഷിയായി ആക്രമണങ്ങളിൽ പങ്കെടുക്കുകയും സൈനിക താവളമൊരുക്കുകയും ചെയ്ത തുർക്കിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി സ്ഫോടനങ്ങളാണ് നടന്നത്. കഴിഞ്ഞ ജൂണിൽ വിമാനത്താവളത്തിൽ നടന്ന അക്രമത്തിൽ 45 പേർ മരിക്കുകയും നൂറുക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Photo credit: Murad Sezer/Reuters
Summary: 29 killed, 166 injured in two blasts in Istanbul, Turkey.
Explosions took place outside football stadium a few hours after match between two of Turkey’s top teams

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.