SWISS-TOWER 24/07/2023

Layoffs | വൻ പിരിച്ചുവിടലിന് വോഡഫോൺ; 11,000 ജീവനക്കാർക്ക് ജോലി തെറിക്കും; കമ്പനിയുടെ പ്രകടനം മോശമെന്ന് സിഇഒ

 


ADVERTISEMENT

ലണ്ടൻ: (www.kvartha.com) ബ്രിട്ടീഷ് മൊബൈൽ ഫോൺ ഭീമൻ വോഡഫോൺ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നു. കമ്പനിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർഗരിറ്റ ഡെല്ല വാലെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ പ്രകടനം വേണ്ടത്ര മികച്ചതായിരുന്നില്ലെന്നും കമ്പനിയിൽ സമൂലമായ മാറ്റങ്ങൾ ആവശ്യമാണെന്നും മാർഗരിറ്റ പറഞ്ഞു. ആദ്യ പാദത്തിലെ കണക്കുകൾക്ക് ശേഷമാണ് കമ്പനി ഈ പ്രഖ്യാപനം നടത്തിയത്.

Layoffs | വൻ പിരിച്ചുവിടലിന് വോഡഫോൺ; 11,000 ജീവനക്കാർക്ക് ജോലി തെറിക്കും; കമ്പനിയുടെ പ്രകടനം മോശമെന്ന് സിഇഒ

നിലവിൽ ലോകമെമ്പാടും വോഡഫോണിന് 1,04,000 ജീവനക്കാരുണ്ട്. പിരിച്ചുവിടാനുള്ള നടപടിക്രമങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ പദ്ധതിയുണ്ട്. കമ്പനിയുടെ വരുമാനം 1.3 ശതമാനം അതായത് 14.7 ബില്യൺ യൂറോ ആയി തുടരുന്ന സമയത്താണ് വോഡഫോണിന്റെ ഈ തീരുമാനം. ഇത് അടിസ്ഥാനപരമായി 15-15.5 ബില്യണിന്റെ കുറവാണ്.

ജർമനിയിലെ ഉയർന്ന ഊർജ ചെലവും വാണിജ്യപരമായ മോശം പ്രകടനവുമാണ് വരുമാനം കുറയാൻ കാരണമെന്ന് കമ്പനി അറിയിച്ചു. അടുത്ത വർഷം വരുമാനത്തിൽ ഇനിയും കുറവുണ്ടാകുമെന്നും ഇത് 13.3 ബില്യൺ യൂറോയായി കുറയുമെന്നും കമ്പനി വ്യക്തമാക്കി. വോഡഫോൺ അടുത്തിടെ പല വലിയ വിപണികളിലും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ വർഷം ഇറ്റലിയിൽ 1,000 പേരെയും ജർമ്മനിയിൽ ഏകദേശം 1,300 പേരെയും ഒഴിവാക്കാൻ ശ്രമിക്കുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യയിലും സ്വാധീനം ഉണ്ടാകുമോ?

വോഡഫോൺ ഇന്ത്യയിൽ ഐഡിയയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇവിടെയും കമ്പനി നഷ്ടത്തിലാണ്. ഈ സംയുക്ത സംരംഭത്തെ വീണ്ടും ശക്തിപ്പെടുത്തുമെന്ന് ബിർള ഗ്രൂപ്പ് വീണ്ടും ഉറപ്പുനൽകിയിട്ടുണ്ട്, എന്നാൽ വോഡഫോൺ ഐഡിയയുടെ കടബാധ്യത തീർക്കുക എളുപ്പമല്ല. വോഡഫോൺ എടുത്ത ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിന്റെ ഫലം ഇന്ത്യയിലും കാണാൻ കഴിയുമെന്നാണ് പറയുന്നത്. ബിർള ഗ്രൂപ്പിന്റെ സമ്മതം ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമാകൂ.

Keywords: News, World, Layoffs, Job, India,  2023 Layoffs: Vodafone To Cut 11,000 Jobs, CEO Says 'Performance Not Good Enough'
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia