ഇരുപത് മണിക്കൂര്‍ വ്രതവുമായി ഫിന്‍ലന്റിലെ മുസ്ലീങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരുപത് മണിക്കൂര്‍ വ്രതവുമായി ഫിന്‍ലന്റിലെ മുസ്ലീങ്ങള്‍
റോവാനിമി(ഫിന്‍ ലന്റ്): റമദാന്‍ മാസമായാല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നത് ഗള്‍ഫ് നാടുകളിലെ ചൂടും ദൈര്‍ഘ്യമുള്ള പകലുകളും വ്രതാനുഷ്ഠാനത്തിന്റെ തീവ്രതയുമാണ്‌. എന്നാല്‍ യൂറോപ്പിന്റെ പടിഞ്ഞാറേ അറ്റത്തുകിടക്കുന്ന ആര്‍ട്ടിക് ഭൂഖണ്ഡത്തിലെ ചെറുരാജ്യമായ ഫിന്‍ലന്റിലെ വിശ്വാസികളുടെ വ്രതത്തിന്റെ കാഠിന്യവും തീവ്രതയും ആരും അറിയാതെ പോകുന്നു. ഇവിടെ രാത്രിക്ക് ദൈര്‍ഘ്യം കുറവാണ്‌ സാധാരണഗതിയില്‍ അഞ്ച് മണിക്കൂര്‍. എന്നാല്‍ ഇത്തവണ റമസാനില്‍ സൂര്യോദയം പുലര്‍ച്ചെ 3.20 നും അസ്തമയം രാത്രി 11.20നുമാണ്‌. അതായത് പകലിന്റെ ദൈര്‍ഘ്യം 20 മണിക്കൂര്‍.

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജൂണിലായിരുന്നു റമസാന്‍. അന്ന്‌ സൂര്യാസ്തമയം ഇവിടെ ഉണ്ടായിരുന്നില്ല. ഏതാനും മിനിട്ടുകള്‍ മാത്രമാണ്‌ ഫിന്‍ലന്റിലെ മുസ്ലീങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനായി പണ്ഡിതന്മാര്‍ അനുവദിച്ചിരുന്നത്. ഇറാഖ്, സോമാലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമായെത്തിയ നൂറോളം ഇസ്ലാം മത വിശ്വാസികളാണ്‌ ഫിന്‍ ലന്റില്‍ ഉള്ളത്.

English Summery
Rovaniemi, Finland: How do you observe dawn-to-dusk fasting when there is neither dawn nor dusk? It's a question facing a small but growing number of Muslims celebrating the holy month of Ramadan on the northern tip of Europe, where the sun barely dips below the horizon at this time of year.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia