War | ഇസ്രാഈൽ ബോംബാക്രമണത്തിൽ ഫലസ്തീനിലെ 20 കുടുംബങ്ങൾ അപ്പാടെ ഇല്ലാതായി; മുതിർന്നവരും കുട്ടികളുമെല്ലാം കൊല്ലപ്പെട്ടു; ഇനി ഇവർക്ക് പുതിയ തലമുറയുണ്ടാവില്ല! ഗസ്സയിലെ കണ്ണീർ അവസാനിക്കുന്നില്ല
Oct 14, 2023, 14:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗസ്സ: (KVARTHA) ഫലസ്തീനിൽ ഇസ്രാഈൽ ബോംബാക്രമണത്തിൽ മരിച്ചുവീണ 1900 പേർക്കിടയിൽ നൊമ്പരപ്പെടുത്തുന്ന ഒരു ചെറിയ സംഖ്യയുണ്ട്, 20. കുതിച്ചെത്തിയ മിസൈലുകൾ ചരിത്രത്തിൽ നിന്ന് തന്നെ മായ്ച്ച് കളഞ്ഞത് 20 കുടുംബങ്ങളെയാണ്. കുട്ടികളടക്കം കുടുംബത്തിലെ എല്ലാവരും ദാരുണമായി കൊല്ലപ്പെട്ടപ്പോൾ ഇവർക്ക് ഇനി പുതിയ തലമുറയുണ്ടാവില്ല.
20 കുടുംബങ്ങളിലെ ജീവിച്ചിരിക്കുന്ന എല്ലാ തലമുറകളും രജിസ്റ്ററിൽ നിന്ന് തുടച്ചുനീക്കപ്പെട്ടതായി ഫലസ്തീനികൾ വേദനയോടെ പറയുന്നു. ജബലിയ അഭയാർഥി കാമ്പിൽ ശിഹാബ് കുടുംബത്തിലെ 31 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സുരക്ഷിതമാണെന്ന് കരുതിയാണ് ഇവർ ഇവിടേക്ക് എത്തിയത്. ജബലിയയിൽ നടന്ന ആക്രമണത്തിൽ 45 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് ഏറ്റവും പ്രായം കുറഞ്ഞ ഇര. ദേർ അൽ-ബാലയിൽ, അസൈസ് കുടുംബത്തിലെ 15 അംഗങ്ങളെങ്കിലും കൊല്ലപ്പെട്ടു. ഗസ്സ നഗരത്തിൽ, ഹസൻ അൽ-ബത്നിജി കുടുംബത്തിന് മുഴുവൻ പേരെയും നഷ്ടപ്പെട്ടു.
തുടർച്ചയായി ഏഴ് ദിവസമായി ഗസ്സ മുനമ്പ് ഇസ്രാഈലിന്റെ നിരന്തരമായ വ്യോമാക്രമണത്തെ നേരിടുകയാണ്. ഗസ്സയിൽ 6,000 ബോംബുകൾ വർഷിച്ചതായി വ്യാഴാഴ്ച ഇസ്രാഈൽ പറഞ്ഞു, അതായത് പ്രതിദിനം ശരാശരി 1,000. ഗസ്സയിലെ മരണസംഖ്യ ഇപ്പോൾ 1900 ആയി ഉയർന്നിട്ടുണ്ട്. അവരിൽ 60 ശതമാനം സ്ത്രീകളും കുട്ടികളും ആണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6,388 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
നാട് മുഴുവനും കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങളാലും കറുത്ത പുകപടലങ്ങളാലും നിറഞ്ഞിരിക്കുകയാണ്. ഹമാസിനെ ഉന്മൂലനം ചെയ്യുകയും അവരുമായി ബന്ധപ്പെട്ടവ തകർക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇസ്രാഈൽ പറയുന്നത്. എന്നാൽ മരിച്ചുവീഴുന്നതും ദുരിതം അനുഭവിക്കുന്നതുമെല്ലാം ജനസാന്ദ്രതയേറിയ ഗസ്സ മുനമ്പിലെ സാധാരണക്കാരാണ്. ഇരകളുടെ എണ്ണം വർധിക്കുകയും കൂടുതൽ കൂടുതൽ കുടുംബങ്ങൾ ഫലസ്തീന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സമ്പന്നമായ ഏടുകളിൽ നിന്ന് മാഞ്ഞുപോവുകയും ചെയ്യുന്ന ദയനീയ അവസ്ഥയാണ് ഇന്ന് ഫലസ്തീനിൽ ഉള്ളത്.
Keywords: News, World, Israel, Hamas, Palestine, Gaza, War, 20 families wiped from the civil registry.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.