വാഷിംഗ് മെഷീനില്‍ വീണ കളിപ്പാട്ടം എടുക്കുന്നതിനിടയില്‍ കുട്ടി മെഷീനില്‍ കുടുങ്ങി

 


ADVERTISEMENT

ബീജിംഗ് :  (www.kvartha.com 02.05.2014) ചൈനയില്‍ രണ്ടുവയസുളള കുട്ടി വാഷിംഗ് മെഷീനില്‍ കുടുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടു.  തന്റെ കളിപ്പാട്ടം കഴുകാനാണ് കുട്ടി വാഷിംഗ് മെഷീനിലിട്ടത്.

എന്നാല്‍ കഴുകുന്നതിനിടെ വാഷിംഗ് മെഷീനുള്ളില്‍ വീണ കളിപ്പാട്ടം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി മെഷീനകത്ത് തലകുത്തി വീഴുകയായിരുന്നു. ചൈനയിലെ നന്‍ജിയാംഗ് പ്രവിശ്യയിലായിരുന്നു അപകടം. വിവരമറിഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകര്‍ മെഷീന്‍ പൊളിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

വാഷിംഗ് മെഷീനില്‍ വീണ കളിപ്പാട്ടം എടുക്കുന്നതിനിടയില്‍ കുട്ടി മെഷീനില്‍ കുടുങ്ങി
സംഭവം കണ്ട വീട്ടുകാര്‍ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും അതിന് കഴിഞ്ഞില്ല.
ഒടുവില്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി അരമണിക്കൂറോളം പരിശ്രമിച്ചശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞ് സുഖമായിരിക്കുന്നു. പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു.

വാഷിംഗ് മെഷീനില്‍ വീണ കളിപ്പാട്ടം എടുക്കുന്നതിനിടയില്‍ കുട്ടി മെഷീനില്‍ കുടുങ്ങി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  2 Yr Old Chinese Baby Got Stuck In A Washing Machine, Fire force, Beijing, China, Parents, Hospital, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia