Toddler Starved | ഹൃദ്രോഗം മൂലം പിതാവ് മരിച്ചതിന് പിന്നാലെ പട്ടിണി മൂലം 2 വയസുകാരനായ മകനും മരിച്ചതായി റിപോര്‍ട്

 



ന്യൂയോര്‍ക്: (www.kvartha.com) ഹൃദ്രോഗം മൂലം പിതാവ് മരിച്ചതിന് പിന്നാലെ പട്ടിണി മൂലം 2 വയസുകാരനായ മകനും മരിച്ചതായി റിപോര്‍ട്. ഡേവിഡ് കോണ്‍ഡേ എന്ന 59 കാരനും രണ്ട് വയസുള്ള മകന്‍ ഡേവിഡ് കോണ്‍ഡേ ജൂനിയറുമാണ് ദാരുണമായി മരിച്ചത്. 

ന്യൂയോര്‍ക് പൊലീസ് പറയുന്നത്: കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോര്‍കിലെ സൈറാകോസില്‍ നിന്ന് 55 മൈല്‍ അകലെയുള്ള വസതിയില്‍ പിതാവിനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.

സ്ഥിരമായുള്ള പരിശോധനകള്‍ക്ക് മകനുമായി എത്താറുള്ള ഡേവിഡിനെ കാണാതെ വന്നതിനെ തുടര്‍ന്ന് പൊലീസ് വിട്ടീലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മല്‍പ്പിടുത്തമോ മറ്റ് ആക്രമണമോ മോഷണശ്രമമോ നടന്നതിന്റെ അടയാളങ്ങളും കാണാനില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ മരണത്തില്‍ പ്രത്യേക അന്വേഷണം നടന്നത്.

Toddler Starved | ഹൃദ്രോഗം മൂലം പിതാവ് മരിച്ചതിന് പിന്നാലെ പട്ടിണി മൂലം 2 വയസുകാരനായ മകനും മരിച്ചതായി റിപോര്‍ട്


അപാര്‍ട്‌മെന്റിലെ കിടപ്പുമുറിയിലായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തുന്നതിന് രണ്ട് ദിവസം മുന്‍പായിരിക്കാം മരണം സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. 2019 ഒക്ടോബര്‍ 29നാണ് ഡേവിഡ് ജൂനിയര്‍ ജനിച്ചത്. ജനന സമയത്തെ ചില തകരാറുകള്‍ മൂലം അടുത്തിടെ മാത്രമായിരുന്നു ഡേവിഡ് ജൂനിയര്‍ നടക്കാന്‍ ആരംഭിച്ചത്. നിരവധി ശസ്ത്രക്രിയകള്‍ക്കും പരിശീലനത്തിനും ശേഷമായിരുന്നു ഇത്. ചികിത്സയുടെ ഭാഗമായുള്ള തെറാപിക്ക് ഇവര്‍ എത്താത്തതാണ് പൊലീസിനെ ഇവരുടെ വീട്ടിലെത്തിച്ചത്. 

ഡേവിഡിന്റേത് ഹൃദയസംബന്ധിയായ തകരാറുകളേ തുടര്‍ന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് പിന്നാലെ മകന് ഭക്ഷണം ലഭിക്കാതെ പട്ടിണി മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണ റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ഇവരുടെ മരണം നടക്കുന്ന  സമയത്ത് അപാര്‍ട്‌മെന്റില്‍ മറ്റാരെങ്കിലുമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. മരണത്തേക്കുറിച്ച് പൊലീസ് അന്വേഷണം തിങ്കളാഴ്ചയാണ് പൂര്‍ത്തിയായത്.കേസ് അന്വേഷണം പൂര്‍ത്തിയായെന്നും പൊലീസ് വ്യക്തമാക്കി. 

Keywords:  News,World,international,New York,died,Found Dead,Police,Family,Local-News, 2-year-old starved to death after father died of heart disease at home, deputies say

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia