Missile Attack | യുക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിഴക്കന്‍ പോളന്‍ഡില്‍ മിസൈല്‍ ആക്രമണം; 2 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്; നാറ്റോ സഖ്യകക്ഷികളുടെ അടിയന്തര യോഗം വിളിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



വാഷിങ്ടന്‍: (www.kvartha.com) യുക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിഴക്കന്‍ പോളന്‍ഡിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. യുക്രൈനെതിരായ റഷ്യന്‍ മിസൈല്‍ ആക്രമണം ലക്ഷ്യം തെറ്റിയെത്തി കിഴക്കന്‍ പോളന്‍ഡിലെ ഗ്രാമമായ പ്രസെവോഡോയില്‍ പതിക്കുകയും സ്‌ഫോടനം ഉണ്ടാവുകയും ചെയ്‌തെന്നാണ് സൂചന. 
Aster mims 04/11/2022

നാറ്റോ രാജ്യങ്ങളിലൊന്നായ പോളന്‍ഡിന് നേരെയുണ്ടായ ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതാണോയെന്നത് ഇനിയും വ്യക്തമായിട്ടില്ല. പിന്നാലെ, പോളന്‍ഡ് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവികി അടിയന്തര യോഗം വിളിച്ചതായി പോളന്‍ഡ് സര്‍കാര്‍ വക്താവ് പിയോറ്റര്‍ മുളര്‍ ട്വീറ്റ് ചെയ്തു.
                    
നാറ്റോ അംഗരാജ്യമായ പോളന്‍ഡില്‍ മിസൈല്‍ പതിച്ചതിന് പിന്നാലെ നാറ്റോ സഖ്യകക്ഷികളുടെ അടിയന്തര യോഗം വിളിച്ചു. പോളന്‍ഡ് പ്രസിഡന്റ് ആന്ദ്രേയ് ദൂദ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച നടത്തി. സൈന്യത്തോട് സജ്ജമാകാന്‍ പോളന്‍ഡ് ഭരണകൂടം നിര്‍ദേശിച്ചതായാണ് വിവരം.

നാറ്റോ സഖ്യത്തിലെ അംഗങ്ങളായ നോര്‍വേ, ലിത്വാനിയ, എസ്റ്റോണിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞു. ഇതു വളരെ ഗുരുതരമായ സംഭവമാണെന്നും പക്ഷേ ചിത്രം വ്യക്തമല്ലെന്നും നോര്‍വീജിയന്‍ വിദേശകാര്യ മന്ത്രി ആനികെന്‍ ഹ്യൂറ്റ്‌ഫെല്‍ഡ് പറഞ്ഞു. നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കപ്പെടണമെന്ന് ലിത്വാനിയന്‍ പ്രസിഡന്റ് ഗിറ്റാനസ് നൗസേദ ട്വീറ്റ് ചെയ്തു.

Missile Attack | യുക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിഴക്കന്‍ പോളന്‍ഡില്‍ മിസൈല്‍ ആക്രമണം; 2 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്; നാറ്റോ സഖ്യകക്ഷികളുടെ അടിയന്തര യോഗം വിളിച്ചു


എന്നാല്‍, റഷ്യന്‍ മിസൈലുകള്‍ പോളന്‍ഡില്‍ പതിച്ചുവെന്ന റിപോര്‍ടുകള്‍ റഷ്യയുടെ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. 

ജി20 ഉച്ചകോടിയില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയതിന് പിന്നാലെ യുെൈക്രന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിച്ചിച്ചിരുന്നു. തലസ്ഥാനമായ കീവ് അടക്കം പല ജനവാസ കേന്ദ്രങ്ങളിലും മിസൈല്‍ വര്‍ഷിച്ചു. ഉച്ചകോടിയില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിനു റഷ്യ പ്രതികാരം നടത്തുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസ് ആരോപിച്ചു.

Keywords: News,World,international,Washington,Russia,Ukraine,attack,Top-Headlines,Killed, 2 Killed After Russian Missiles Cross Into Poland, Moscow Denies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia