ടൂറിസ്റ്റ് റിസോര്‍ട്ടില്‍ നിന്നും വിദേശികളടക്കം 4 പേരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയി

 


മനില: (www.kvartha.com 22.09.15) ടൂറിസ്റ്റ് റിസോര്‍ട്ടില്‍ നിന്നും വിദേശികളടക്കം നാലു പേരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയി. തെക്കന്‍ ഫിലിപ്പൈന്‍സിലെ ദാവോ പട്ടണത്തിനടുത്തുള്ള സമാല്‍ ദ്വീപിലെ ഹോളിഡേ ഓഷ്യന്‍വ്യൂ റിസോര്‍ട്ടില്‍ തിങ്കളാഴ്ചയാണ് സംഭവമെന്ന് സൈനിക വക്താവ് അറിയിച്ചു.

മൂന്ന് വിദേശികള്‍ ഉള്‍പ്പടെ നാല് പേരെയാണ് തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയത്. ഇതില്‍
ടൂറിസ്റ്റ് റിസോര്‍ട്ടില്‍ നിന്നും വിദേശികളടക്കം 4 പേരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയി
രണ്ട് കാനഡ സ്വദേശികളും, റിസോര്‍ട്ട് മാനേജരായ നോര്‍വീജിയന്‍ സ്വദേശിയും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

മുപ്പത് വിദേശികളാണ് റിസോര്‍ട്ടില്‍ താമസിച്ചിരുന്നത്. തോക്കുധാരികളെ തടയാന്‍ ശ്രമിച്ച ജപ്പാന്‍ സ്വദേശികളായ രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പോലീസും മിലിട്ടറിയും കോസ്റ്റ് ഗാര്‍ഡും നിരവധി സംഘങ്ങളെ അയച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia