കൊടും കുറ്റവാളികളുടെ പട്ടികയില്‍ രണ്ട് സ്‌ത്രീകളടക്കം 19 മലയാളികള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊടും കുറ്റവാളികളുടെ പട്ടികയില്‍ രണ്ട് സ്‌ത്രീകളടക്കം  19 മലയാളികള്‍
ലണ്ടന്‍ : ഇന്റര്‍പോളിന്റെ കൊടും കുറ്റവാളികളുടെ പട്ടികയില്‍ 19 മലയാളികള്‍. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഇന്ത്യയില്‍ നിന്ന് ആകെ 520 കൊടുംകുറ്റവാളികാണ് ഇന്റര്‍പോളിന്റെ പട്ടികയിലുളളത്. ഊട്ടിയില്‍ കൊലക്കേസില്‍ പ്രതിയായ എടാടന്‍ ഓമന (58), വ്യാജരേഖക്കേസില്‍ പ്രതിയായ പുനലൂര്‍ സ്വദേശിനി സാറാ വില്യംസ് എന്ന സാറാമ്മ തോമസ് (36) എന്നിവരാണ് ഇന്റര്‍പോള്‍ പട്ടികയിലെ സ്ത്രീകള്‍.

വ്യാജരേഖ ചമക്കല്‍, കള്ളക്കടത്ത്, സാമ്പത്തിക തിരിമറി, കള്ളനോട്ട്, സ്‌ഫോടനം തുടങ്ങിയ കേസുകളില്‍ കേരളത്തിലും മധ്യപ്രദേശിലും ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഗുജറാത്തിലും പ്രതിചേര്‍ക്കപ്പെട്ടവരാണ് ലിസ്റ്റിലുള്ള മലയാളികള്‍. എറണാകുളം സ്വദേശി അബ്ദുള്‍സത്താര്‍ എന്ന മന്‍സൂര്‍ (28), തളിപ്പറമ്പുകാരന്‍ പി.പി.യൂസഫ് (30), തലശ്ശേരി കൊളവല്ലൂര്‍ സ്വദേശി മുഹമ്മദ് അസ്ഹര്‍ (27), സുഹൈബ് (44), കാസര്‍കോടുകാരന്‍ അബൂബക്കര്‍ (50) എന്നിവരാണ് ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ പൊലീസ് തിരയുന്നത്. സൗദി അറേബ്യയില്‍ വഞ്ചനക്കേസില്‍ പ്രതിയായ യൂസഫ് അബ്ദുള്‍കരിം (57), മസ്‌കറ്റില്‍ വഞ്ചനനടത്തിയതിന് പോലീസ് തിരയുന്ന പൊഞ്ഞനാട് കൂര്‍മുള്ളം കൊച്ച് അബ്ദുള്‍കരീം (63) എന്നിവരും പട്ടികയിലുണ്ട്.

എടയൂര്‍തൊടി മുഹമ്മദ് മുസ്തഫ (45), മലപ്പുറം മമ്പാട് പി.അബ്ദുള്‍ ഗഫൂര്‍ (42), തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി സുരേഷ്‌കുമാര്‍ (34), മരയ്ക്കാര്‍കുഞ്ഞ് കൊച്ചിപ്പീടികയില്‍ സാബിര്‍ (31), എറണാകുളം സ്വദേശി ബേബി (49), മലപ്പുറം പുളിയമാടന്‍ അബ്ദുള്‍ റസാഖ് (46), പൂജപ്പുര സ്വദേശി സ്‌നേഹലത എറണാകുളം കോയിക്കല്‍ രാമറാവു സുദര്‍ശന്‍ (41), കിളിമാനൂര്‍ സ്വദേശി ഷാനുബാബു മുഹമ്മദ് (52) എന്നിവരാണ് ഇന്റര്‍പോള്‍ തിരയുന്ന മറ്റു മലയാളികള്‍.

കോഴിക്കോട്ടുജനിച്ച് ആന്ധ്രയില്‍ സ്ഥിരതാമസക്കാരനായ മലയാളി അബ്ദുള്‍ സലീ(39)മും പട്ടികയിലുണ്ട്. വ്യാജരേഖക്കേസില്‍ പിടികൂടാനുള്ള സാറാ വില്യംസ്, താന്‍ മരിച്ചെന്നു കാട്ടി ഇന്‍ഷുറന്‍ തട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിന് ഇങ്ങനെ പണം ലഭിക്കുമായിരുന്നു. ബ്രിട്ടനിലെ നാറ്റ്വെസ്റ്റ് ബാങ്ക് ആണ് പോലീസില്‍പരാതി നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് ഇവര്‍ മുങ്ങുകയായിരുന്നു.

SUMMARY: Keralites are known for making it to top positions in various fields across the world. But of late, some of them have been acquiring an aura of notoriety, getting into Interpol's most-wanted list in connection with terrorism, weapon smuggling and economic fraud.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia