വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം പതിനേഴുകാരി പിടിയില്‍

 


ഫ്‌ളോറിഡ: (www.kvartha.com 27.11.2014) ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തി വരുന്ന സംഘത്തിന്റെ പ്രധാനി അറസ്റ്റില്‍. അലക്‌സ നിക്കോള്‍ ഡീ ആംസ് എന്ന പതിനേഴുകാരിയാണ് പോലീസിന്റെ പിടിയിലായത്. ഫ്‌ളേറിഡയിലാണ് സംഭവം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിച്ച് ഇടപാടുകാരെ കണ്ടെത്തിയാണ് പെണ്‍വാണിഭം നടത്തി വന്നിരുന്നത് സുന്ദരികളായ വിദ്യാര്‍ത്ഥിനികളെ പണവും പ്രലോഭനവും നല്‍കി സ്വാധീനിക്കുകയായിരുന്നു.

ഒരു ഇടപാടുകാരനില്‍ നിന്നും അമ്പതുമുതല്‍ നൂറുഡോളര്‍ വരെ ഈടാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ സൗന്ദര്യവും ഇടപാടുകാരുടെ ആവശ്യവും അനുസരിച്ചാണ് റേറ്റ് നിശ്ചയിച്ചിരുന്നത്. ഇടപാടുകാരില്‍ അധികവും യുവാക്കളാണ്. ഇവരില്‍  സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉള്‍പെടുന്നുവെന്ന് പോലീസ് പറയുന്നു. ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി വിദ്യാര്‍ത്ഥിനികളുടെ ചിത്രവും അയച്ചുകൊടുക്കുന്നു.

സംഘത്തില്‍ ചേരാന്‍ അലക്‌സ തങ്ങളെ നിര്‍ബന്ധിക്കുന്നുവെന്ന് കാണിച്ച് നാലുവിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍  വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന പെണ്‍വാണിഭസംഘം നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായും  പോലീസ് കണ്ടെത്തി. ഇതേതുടര്‍ന്നാണ് അലക്‌സയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം പതിനേഴുകാരി പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഞാണങ്കൈയില്‍ കണ്ടൈനര്‍ ലോറി ഓട്ടോ റിക്ഷയിലിടിച്ചു; വന്‍ അപകടം ഒഴിവായി
Keywords:  17-year-old girl charged with running a high school prostitution ring,Police, Student, school, Complaint, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia