കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ 17 അമേരികന്‍ മിഷനറിമാരെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്
Oct 17, 2021, 14:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പോര്‍ട് ഓഫ് പ്രിന്‍സ്: (www.kvartha.com 17.10.2021) കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ അമേരികന്‍ മിഷനറിമാരെ തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്. 17 അമേരികന്‍ ക്രിസ്ത്യന്‍ മിഷനറിമാരെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയതായാണ് റിപോര്‍ട്. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന വാര്‍ത്ത വിദേശ മാധ്യമമാണ് സ്ഥിരീകരിച്ചത്.
ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ കരീബിയന്‍ നഗരത്തിലെ അനാഥാലയത്തിലെ കുട്ടികളുള്‍പെടെയുള്ളവര്‍ തട്ടിക്കൊണ്ടുപോയവരില്‍ പെടുന്നു. വിമാനത്താവളത്തിലേക്ക് പോയിരുന്ന ബസില്‍ കടന്നുകയറി കുട്ടികളുള്പെടെയുള്ളവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. സംഭവം പരിശോധിച്ച് വരികയാണെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു.
മുന്‍ പ്രസിഡന്റ് ജോവനല്‍ മോയീസ് വധവും ഓഗസ്റ്റിലുണ്ടായ ഭൂമികുലുക്കത്തെയും തുടര്‍ന്ന് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

