ആഘോഷ വെടിവെപ്പ്: കാബൂളിൽ 17 പേർ കൊല്ലപ്പെട്ടു; 41 പേർക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാബൂൾ: (www.kvartha.com 04.09.2021) കാബൂളിൽ ആഘോഷ വെടിവെപ്പിൽ പതിനേഴ് പേർ കൊല്ലപ്പെട്ടതായി വാർത്ത ഏജൻസികൾ റിപോർട് ചെയ്തു. പഞ്ച്ശിരിൻ്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തുവെന്ന താലിബാനികളുടെ അവകാശവാദം പുറത്തുവന്നതിന് പിന്നാലെയാണിത്. അഫ്ഗാനിൽ താലിബാന് കീഴടങ്ങാതിരുന്ന അവസാന പ്രവിശ്യയാണ് പഞ്ച്ശിർ. അതേസമയം പഞ്ച്ശിർ താലിബാൻ നിയന്ത്രണത്തിലായെന്ന വാർത്ത പ്രതിപക്ഷ നേതാക്കൾ നിഷേധിച്ചു. 
Aster mims 04/11/2022

ആഘോഷ വെടിവെപ്പ്: കാബൂളിൽ 17 പേർ കൊല്ലപ്പെട്ടു; 41 പേർക്ക് പരിക്ക്

വെള്ളിയാഴ്ച നടന്ന ആഘോഷ വെടിവെപ്പിലാണ് 17 പേർ കൊല്ലപ്പെട്ടതെന്ന് ശംശദ് ന്യൂസ് ഏജൻസി റിപോർട് ചെയ്തു. 41 പേർക്ക് പരിക്കേറ്റതായും റിപോർടിലുണ്ട്. ടോളൊ ന്യൂസ് ഏജൻസിയും സമാനമായ റിപോർടാണ് പുറത്തുവിട്ടിരിക്കുന്നത്. 

നൻഗർഹർ പ്രവിശ്യയിലുണ്ടായ ആഘോഷ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടതായി ജലാലാബാദിലെ താലിബാൻ വക്താവ് ഗുൽസദ സൻഗർ പറഞ്ഞു. എന്നാൽ, താലിബാനികൾ ഇത്തരം ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു. വെടിവെപ്പ് ഒഴിവാക്കി ദൈവത്തിന് നന്ദി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം  ട്വിറ്ററിലൂടെ വ്യക്തമാക്കി. വെടിവെപ്പുകൾ സാധാരണക്കാർക്ക് ഉപദ്രവമുണ്ടാക്കുമെന്നും മുജാഹിദ് കൂട്ടിച്ചേർത്തു.  

SUMMARY: At least 14 people were injured in celebratory firing in Nangarhar province east of the capital, said Gulzada Sangar, spokesman for an area hospital in the provincial capital of Jalalabad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia