SWISS-TOWER 24/07/2023

ജപ്പാനില്‍ ശക്തമായ ഭൂചലനം : 17 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ടോക്യോ: (www.kvartha.com 05.05.2014) ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ആറ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.  പ്രദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.18 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. വാഹനങ്ങള്‍ ഓടുന്നില്ല. ട്രെയിനുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്.

ജപ്പാനില്‍ ശക്തമായ ഭൂചലനം : 17 പേര്‍ക്ക് പരിക്ക്തെക്കുപടിഞ്ഞാറന്‍ ടോക്യോയ്ക്ക് സമീപത്തെ ഇസു ഒഷ്മിയ ദ്വീപില്‍ 155 കിലോമീറ്റര്‍ ആഴത്തിലാണ്  ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് വീടുകള്‍ക്കും വീട്ടുപകരണങ്ങളും വലിയ ശബ്ദത്തോടെ താഴെ വീഴുകയും വീടുകള്‍ കുലുങ്ങുകയും ചെയ്തു. ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്ക് ഓടി.

2011 മാര്‍ച്ചില്‍ വടക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ ഒമ്പത് രേഖപ്പെടുത്തിയ ഭൂകമ്പത്തിനു
ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. ഭൂകമ്പത്തെ തുടര്‍ന്ന് ഫുക്കുഷിമ ആണവ നിലയത്തില്‍ വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
സ്‌ക്കൂട്ടിയില്‍ ജീപ്പിടിച്ച് നാലു വയസുകാരന്‍ മരിച്ചു

Keywords:  17 injured, trains delayed as earthquake jolts Tokyo region, Japan, Report, Train, House, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia