Accidental Death | ചൈനയില്‍ വാഹനാപകടത്തില്‍ 17 മരണം; 22 പേര്‍ക്ക് പരുക്ക്; അന്വേഷണം

 


ADVERTISEMENT

ബെയ്ജിങ്: (www.kvartha.com) കിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ 17 പേര്‍ മരിച്ചതായും 22 പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. നാഞ്ചാങ് കൗണ്ടിയിലാണ് വന്‍ റോഡപകടം നടന്നത്. പരപക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Aster_MIMS

Accidental Death | ചൈനയില്‍ വാഹനാപകടത്തില്‍ 17 മരണം; 22 പേര്‍ക്ക് പരുക്ക്; അന്വേഷണം


പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സര്‍കാര്‍ മാധ്യമമായ സ്റ്റേറ്റ് ബ്രോഡ് കാസ്റ്റര്‍ സിസിടിവിയാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. നഞ്ചാങ് കൗണ്ടിയില്‍ ഞായറാഴ്ച പുലര്‍ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടകാരണം അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂടല്‍മഞ്ഞുള്ള കാലാവസ്ഥയില്‍ കാഴ്ചാപരിധി കുറഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാധമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Keywords:  News,World,international,Beijing,China,Accident,Accidental Death,Death,Road, Investigates,Traffic, 17 Died, 22 injured in road accident in eastern China
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia