Accidental Death | ചൈനയില്‍ വാഹനാപകടത്തില്‍ 17 മരണം; 22 പേര്‍ക്ക് പരുക്ക്; അന്വേഷണം
Jan 8, 2023, 17:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെയ്ജിങ്: (www.kvartha.com) കിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ 17 പേര്‍ മരിച്ചതായും 22 പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. നാഞ്ചാങ് കൗണ്ടിയിലാണ് വന്‍ റോഡപകടം നടന്നത്. പരപക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സര്‍കാര്‍ മാധ്യമമായ സ്റ്റേറ്റ് ബ്രോഡ് കാസ്റ്റര്‍ സിസിടിവിയാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. നഞ്ചാങ് കൗണ്ടിയില്‍ ഞായറാഴ്ച പുലര്‍ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടകാരണം അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂടല്‍മഞ്ഞുള്ള കാലാവസ്ഥയില്‍ കാഴ്ചാപരിധി കുറഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാധമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: News,World,international,Beijing,China,Accident,Accidental Death,Death,Road, Investigates,Traffic, 17 Died, 22 injured in road accident in eastern China
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

