Bizzare | ബ്രിട്ടനിൽ നിന്ന് അപൂർവമായ പീഡന കേസ് പുറത്ത്! 'മെറ്റാവേർസ് വെർച്വൽ ലോകത്ത് ഗെയിം കളിക്കുന്നതിനിടെ 16കാരി കൂട്ടബലാത്സംഗത്തിനിരയായി'; പൊലീസ് എങ്ങനെ അന്വേഷിക്കും?
Jan 3, 2024, 11:40 IST
ലണ്ടൻ: (KVARTHA) ബ്രിട്ടനിൽ നിന്ന് അപൂർവമായ ബലാത്സംഗ കേസ് പുറത്ത്. മെറ്റാവേഴ്സിൽ വെർച്വൽ റിയാലിറ്റി വീഡിയോ ഗെയിം കളിക്കുന്നതിനിടെ കൗമാരക്കാരിയായ പെൺകുട്ടിയുടെ ഡിജിറ്റൽ പതിപ്പിനെ ഒരു കൂട്ടം ആളുകൾ ബലാത്സംഗം ചെയ്തതായാണ് കേസ്. മെറ്റാവേഴ്സിലെ വെർച്വൽ ലോകത്ത് ഇത്തരത്തിലുള്ള ബലാത്സംഗത്തിന്റെ ആദ്യ കേസാണിത്. ഇപ്പോൾ യുകെ പൊലീസ് പരാതി അന്വേഷിക്കുകയാണ്.
പെൺകുട്ടിയുടെ ഡിജിറ്റൽ പതിപ്പ് 'അവതാർ' ഓൺലൈനിൽ അപരിചിതർ കൂട്ടബലാത്സംഗം ചെയ്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പെൺകുട്ടി വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഒരു ഗെയിമിൽ എത്തിയപ്പോൾ ഒരു കൂട്ടം പുരുഷന്മാർ അവളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. പെൺകുട്ടിക്ക് ശാരീരിക പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, 'യഥാർത്ഥ ലോകത്ത്' ഏതൊരു ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെയും അതേ വൈകാരികവും മാനസികവുമായ ആഘാതം അവൾ അനുഭവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിലുള്ള നിയമങ്ങൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ കേസ് നിയമപാലകർക്ക് നിരവധി വെല്ലുവിളികൾ ഉയർത്തുന്നതായി അധികൃതർ പറഞ്ഞു. കുറ്റകൃത്യം ആരോപിക്കപ്പെടുന്ന സമയത്ത് കൗമാരക്കാരി ഏത് ഗെയിമാണ് കളിച്ചതെന്ന് വ്യക്തമല്ല. വെർച്വൽ കുറ്റകൃത്യങ്ങളിൽ പൊലീസിന് കടിഞ്ഞാണിടാനാകുമോ എന്ന ചോദ്യവും സംഭവം ഉയർത്തുന്നു.

Keywords: Malayalam-News, World, World-News, Education, Crime, London, Assaulted, Game, 16-year-old UK girl virtually assaulted in metaverse game, probe on.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.