റഷ്യന്‍ ഗണ്‍ പൗഡര്‍ നിര്‍മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; 16 പേര്‍ മരിച്ചുവെന്നും 9 പേരെ കാണാനില്ലെന്നും റിപോര്‍ട്
Oct 22, 2021, 17:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മോസ്‌കോ: (www.kvartha.com 22.10.2021) റഷ്യന്‍ ഗണ്‍ പൗഡര്‍ നിര്‍മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ 12 പേര്‍ മരിച്ചെന്ന് എമര്‍ജന്‍സീസ് മന്ത്രാലയം സ്ഥിരീകരിച്ചു. നാല് പേരെ കാണാനില്ല. സാങ്കേതിക തകരാര്‍ മൂലമാണ് പൊട്ടിത്തെറിയെന്നും റിപോര്‍ടില്‍ പറയുന്നു.
എന്നാല്‍ 16 പേരാണ് മരിച്ചതെന്നും ഒമ്പത് പേരെ കാണാനില്ലെന്നും ടാസ് ന്യൂസ് ഏജന്‍സി റിപോര്‍ട് ചെയ്തു. വെള്ളിയാഴ്ചയാണ് അപകടം നടന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. ദക്ഷിണകിഴക്ക് മോസ്‌കോയില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ 170 സുരക്ഷാ ഉദ്യോഗസ്ഥരും അമ്പതോളം ഫയര്‍ എന്‍ജിനുകളും തീയണച്ചു. സുരക്ഷയില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

