സംഘര്‍ഷത്തില്‍ 16 കുട്ടികള്‍ കൊല്ലപ്പെട്ടു; 3,50,000 കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്ത പ്രതിസന്ധിയെന്നും യുക്രൈന്‍

 


ന്യൂയോര്‍ക് : (www.kvartha.com 28.02.2022) റഷ്യ യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 16 കുട്ടികള്‍ കൊല്ലപ്പെട്ടതായും 3,50,000 കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്ത പ്രതിസന്ധിയാണെന്നും യു എന്‍ എസ് സിയില്‍ യുക്രൈന്‍ അറിയിച്ചു. തിങ്കളാഴ്ച ന്യൂയോര്‍കിലെ യുഎന്‍ സുരക്ഷാ കൗന്‍സിലില്‍ (യുഎന്‍എസ്സി) യുക്രൈന്‍ പ്രതിസന്ധിയെ അഭിസംബോധന ചെയ്യവെയാണ് യുഎനിലെ യുക്രൈന്‍ അംബാസഡര്‍ സെര്‍ജി കിസ്ലിറ്റ് സ്യ യുക്രൈനിലെ സ്ഥിതിഗതികള്‍ അറിയിച്ചത്.

സംഘര്‍ഷത്തില്‍ 16 കുട്ടികള്‍ കൊല്ലപ്പെട്ടു; 3,50,000 കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്ത പ്രതിസന്ധിയെന്നും യുക്രൈന്‍

യുക്രൈനിലെ റഷ്യന്‍ സൈനികരുടെ ബന്ധുക്കള്‍ക്കുള്ള ഹോട് ലൈന്‍ നമ്പറിനെക്കുറിച്ചും അദ്ദേഹം അറിയിച്ചു, ആദ്യ മണിക്കൂറില്‍ തന്നെ 100-ലധികം കോളുകള്‍ ലഭിച്ചതായും അംബാസഡര്‍ സെര്‍ജി സെര്‍ജി കിസ്ലിറ്റ് സ്യ പറഞ്ഞു.

'യുക്രേനിയന്‍ ആരോഗ്യ മന്ത്രി വിക്ടര്‍ ലിയാഷ് കോയുടെ അഭിപ്രായത്തില്‍, ഫെബ്രുവരി 24 മുതല്‍ കുറഞ്ഞത് 16 കുട്ടികളെങ്കിലും കൊല്ലപ്പെട്ടു. യുക്രേനിയന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 3, 50,000-ല്‍ അധികം സ്‌കൂള്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമല്ല.' 'ഫെബ്രുവരി 27 വരെ ശത്രുക്കളുടെ നഷ്ടം ഏകദേശം 4,300 ആണ്. 200 ല്‍ അധികം പേര്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടു. എന്നാല്‍ ഈ വാര്‍ത്ത റഷ്യ നിഷേധിച്ചു.

ബന്ധപ്പെടാന്‍ കഴിയാത്ത റഷ്യന്‍ സൈനികരുടെ ബന്ധുക്കള്‍ക്കായി യുക്രൈന്‍ ഒരു ഹോട് ലൈന്‍ തുറന്നിരുന്നു. ആദ്യ മണിക്കൂറില്‍ റഷ്യന്‍ സൈനികരുടെ അമ്മമാരില്‍ നിന്ന് നൂറിലധികം കോളുകള്‍ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: 16 children killed, 350,000 school children with no access to education amid crisis: Ukraine at UNSC, New York, Ukraine, News, Gun Battle, Education, Children, School, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia