Kairan Quazi | ഇലോൺ മസ്‌കിന്റെ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നേടി 14 കാരൻ! ലോകത്തെ അത്ഭുതപ്പെടുത്തി കൈറാൻ ക്വാസി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടൺ: (www.kvartha.com) അമേരിക്കയിലെ 14 വയസുള്ള മിക്ക കുട്ടികളും പത്താം ക്ലാസ് പൂർത്തിയാക്കുമ്പോൾ, കൈറാൻ ക്വാസി, സാന്താ ക്ലാര സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടി സാന്താ ക്ലാരയുടെ 172 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ചരിത്രം കുറിക്കുകയായിരുന്നു. അടുത്ത മാസം, ഇലോൺ മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലിയിൽ കയറാൻ ഒരുങ്ങുകയാണ് ഈ മിടുക്കൻ. അങ്ങനെ സ്‌പേസ് എക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരനായി മാറും കൈറാൻ.

ലോകമെമ്പാടുമുള്ള ശരാശരി വ്യക്തി ഹൈസ്കൂൾ കഴിഞ്ഞോ അതിനുശേഷമോ എൻജിനീയറിംഗിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ക്വാസി 11-ാം വയസിൽ കമ്പ്യൂട്ടർ സയൻസും എൻജിനീയറിംഗും പഠിക്കാൻ തുടങ്ങി. ഈ മാസമാണ് സാന്താ ക്ലാര സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ ബിരുദം നേടിയത്.
 
Kairan Quazi | ഇലോൺ മസ്‌കിന്റെ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നേടി 14 കാരൻ! ലോകത്തെ അത്ഭുതപ്പെടുത്തി കൈറാൻ ക്വാസി

സ്‌പേസ് എക്‌സിൽ നിന്ന് നിയമന കത്ത് ലഭിച്ചതിന് ശേഷം കൈറാൻ ക്വാസി സോഷ്യൽ മീഡിയയിൽ സന്തോഷം പ്രകടിപ്പിക്കുകയും കത്തിന്റെ സ്ക്രീൻഷോട്ട് പങ്കിടുകയും ചെയ്തു. സ്റ്റാർലിങ്ക് എൻജിനീയറിംഗ് ടീമിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി താൻ ഏറ്റവും മികച്ച കമ്പനിയിൽ ചേരാൻ പോകുന്നു എന്ന് കൈറാൻ എഴുതി. സ്‌പേസ് എക്‌സ് ടീമിന് നന്ദി പറയുകയും കമ്പനിക്ക് പ്രായം പ്രശ്‌നമല്ലെന്നും കൈറാൻ ക്വാസി കുറിച്ചു.

രണ്ട് വയസുള്ളപ്പോൾ മുഴുവൻ വാക്യങ്ങളും സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് കൈറാന്റെ ത്വരിതഗതിയിലുള്ള ബൗദ്ധിക വളർച്ച മാതാപിതാക്കൾ ആദ്യം ശ്രദ്ധിച്ചത്. ശിശുരോഗവിദഗ്ദ്ധന്റെ ഉപദേശപ്രകാരം ക്വാസി പെട്ടെന്ന് പെട്ടെന്ന് ക്ലാസുകളിൽ പഠനം പൂർത്തിയാക്കി. 10 വയസായപ്പോൾ, ലിവർമോറിലെ ലാസ് പോസിറ്റാസ് കോളജിൽ അപ്ലൈഡ് മാത്തമാറ്റിക്സ് കോഴ്സിൽ ചേർന്നു. ഒരു വർഷത്തിനുള്ളിൽ, സാന്താ ക്ലാര യൂണിവേഴ്സിറ്റിയിലേക്ക് മാറി.

അതിനിടെ, സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ കൈറാൻ ക്വാസിയുടെ അക്കൗണ്ട് നീക്കി. കമ്പനി നിയമങ്ങൾ അനുസരിച്ച്, പ്ലാറ്റ്‌ഫോമിൽ ഏതൊരു വ്യക്തിക്കും അക്കൗണ്ട് തുടങ്ങാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 16 ആണ്. ക്വാസിക്ക് 14 വൈസ് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. ലിങ്ക്ഡ്ഇൻ പ്ലാറ്റ് ഫോമിലാണ് ക്വാസി തന്റെ നിയമന വാർത്ത പങ്കുവെച്ചിരുന്നത്.

Keywords: World, News, Washington Dc, Boy, SpaceX, Elon Musk, Kairan Quazi, Graduation, Business, Software Developer, 14-year-old becomes youngest software developer at SpaceX.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia