ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രികയിലെത്തിയ ചരക്ക് കപ്പലിലെ 14 ജീവനക്കാര്‍ക്ക് കോവിഡ്; കപ്പലിലെ ചീഫ് എന്‍ജീനിയറുടെ മരണം അസുഖം ബാധിച്ചല്ലെന്നും തുറമുഖം അധികൃതര്‍
May 5, 2021, 09:53 IST
ഡര്‍ബന്‍: (www.kvartha.com 05.05.2021) ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രികയിലെത്തിയ ചരക്ക് കപ്പലിലെ 14 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡര്‍ബനിലേക്ക് പോയ കപ്പലിലെ ജീവനക്കാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കപ്പലിലെ ചീഫ് എന്‍ജീനിയറുടെ മരണം കോവിഡ് ബാധിച്ചല്ലെന്നും തുറമുഖം അധികൃതര്‍ വ്യക്തമാക്കി.
കപ്പല്‍ ഡര്‍ബനിലെത്തിയുടന്‍ മുഴുവന്‍ ജീവനക്കാരേയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചവരെ ഐസോലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ട്രാന്‍സ്‌നെറ്റ് പോര്‍ട് വക്താവാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ കപ്പലിലേക്ക് ആരെയും പ്രവശേിപ്പിക്കുന്നില്ല. കപ്പലിലെ ചരക്കിറക്കാനെത്തിയ 200ഓളം പേര്‍ കോവിഡ് ബാധിച്ചവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ടുകള്‍ പുറത്ത് വരുന്നുണ്ട്. കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ദക്ഷിണാഫ്രിക്കയിലുമെത്തിയെന്ന ആശങ്ക സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ വ്യാപകമായി പ്രകടിപ്പിക്കുന്നുണ്ട്.
മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രികയിലേക്ക് നേരിട്ട് വിമാനങ്ങളില്ലെന്നും ദക്ഷിണാഫ്രികന്‍ ആരോഗ്യമന്ത്രി പ്രതികരിച്ചു. മറ്റ് രാജ്യങ്ങള്‍ വഴി ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രികയിലെത്തുന്നവരാണ് വെല്ലുവിളി സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.