Obituary | ടിക് ടോക് ചലന്‍ജില്‍ പൊലിഞ്ഞ് 13 -കാരന്റെ ജീവന്‍; ആന്റിഹിസ്റ്റാമൈന്‍ വലിയ അളവില്‍ കഴിച്ച് ഒരാഴ്ച വെന്റിലേറ്ററില്‍ കിടന്നശേഷം കൗമാരക്കാരന് ദാരുണാന്ത്യം

 


ഒഹിയോ: (www.kvartha.com) ടിക് ടോക് ചലന്‍ജ് പരീക്ഷിച്ച് കൗമാരക്കാരന് ദാരുണാന്ത്യം. യുഎസിലെ ഒഹിയോയില്‍ 13 കാരനായ ജേകബ് സ്റ്റീവന്‍സ് എന്ന ആണ്‍കുട്ടിയാണ് മരിച്ചത്. ടിക് ടോക് ചലന്‍ജിനെ തുടര്‍ന്നാണ് കുട്ടിക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. 

ഇപ്പോള്‍ ടിക് ടോകില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ചലന്‍ജാണ് 'ബെനാഡ്രില്‍ ചലന്‍ജ്'. ഈ ചലന്‍ജാണ് 13 -കാരന്‍ ഏറ്റെടുത്തതെന്ന് കുടുംബം പറഞ്ഞു. ഭ്രമാത്മകതയുണ്ടാക്കാന്‍ വേണ്ടി ആന്റിഹിസ്റ്റാമൈന്‍ വലിയ അളവില്‍ കഴിക്കാനാണ് ഈ ചലന്‍ജ് വെല്ലുവിളിക്കുന്നത്. 

ചലന്‍ജിന്റെ ഭാഗമായി 12 മുതല്‍ 14 ഗുളികകള്‍ വരെ ജേകബ് കഴിച്ചതായി അവന്റെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനി ഒരു മാതാപിതാക്കള്‍ക്കും സമൂഹ മാധ്യമങ്ങളിലെ ഇത്തരം ട്രെന്‍ഡുകളുടെ പേരില്‍ സ്വന്തം മക്കളെ നഷ്ടപ്പെടരുത് എന്നാണ് അവര്‍ പറയുന്നത്. പിന്നാലെ അവശനായ സ്റ്റീവന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച വെന്റിലേറ്ററില്‍ കിടന്ന ശേഷമാണ് ജേകബ് മരണത്തിന് കീഴടങ്ങിയത്. 
 
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നത്. ഗുളികകള്‍ കഴിക്കുമ്പോള്‍ ജേകബിനോടൊപ്പം അവന്റെ സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. അവന്റെ സുഹൃത്തുക്കള്‍ അവന്‍ ഗുളികകള്‍ കഴിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി. കുട്ടിക്ക് വയ്യാതെയാവുന്നത് വീഡിയോയില്‍ കാണാം. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. 

'എത്ര ദിവസം വേണമെങ്കിലും അവനെ വെന്റിലേറ്ററില്‍ കിടത്താം. പക്ഷേ, അവന്‍ കണ്ണ് തുറക്കുകയോ, ശ്വസിക്കുകയോ, സംസാരിക്കുകയോ, എഴുന്നേറ്റ് നടക്കുകയോ ഒന്നും ചെയ്യില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്' എന്ന് ജേകബിന്റെ അച്ഛന്‍ ജസ്റ്റിന്‍ സ്റ്റീവന്‍സ് പറയുന്നു. 

Obituary | ടിക് ടോക് ചലന്‍ജില്‍ പൊലിഞ്ഞ് 13 -കാരന്റെ ജീവന്‍; ആന്റിഹിസ്റ്റാമൈന്‍ വലിയ അളവില്‍ കഴിച്ച് ഒരാഴ്ച വെന്റിലേറ്ററില്‍ കിടന്നശേഷം കൗമാരക്കാരന് ദാരുണാന്ത്യം


കുട്ടിയുടെ മരണം വീട്ടുകാരെയാകെ തളര്‍ത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു ദുരന്തം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് കുടുംബം പറയുന്നത്. ജീവന് തന്നെ ഭീഷണിയാവുന്ന ചലന്‍ജുകളാണ് ഇന്ന് ടിക് ടോക് ലോകത്തുള്ള പല ചലന്‍ജുകളും. ഇത്തരം ചലന്‍ജുകള്‍ ഏറ്റെടുത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ഉണ്ട്. അതില്‍ തന്നെ ഏറെയും കുട്ടികള്‍ക്കാണ് ഇത്തരം ചലന്‍ജ് ഏറ്റെടുക്കുന്നതിലൂടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്.

Keywords:  News, World, World-News, Child, Death, Health, Hospital, Treatment, Social Media, 13-year-old Ohio boy dies after attempting the TikTok 'Benadryl Challenge', his parents say.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia