13 പെണ്‍കുട്ടികളെ വിവാഹത്തിനു കൈമാറി ഗോത്രതര്‍ക്കം തീര്‍ത്തു

 


ADVERTISEMENT

13 പെണ്‍കുട്ടികളെ വിവാഹത്തിനു കൈമാറി ഗോത്രതര്‍ക്കം തീര്‍ത്തു
ഇസ്‌ലാമാബാദ്: 13പെണ്‍കുട്ടികളെ വിവാഹത്തിനു കൈമാറി ഗോത്രതര്‍ക്കം തീര്‍ത്തു. ബലുചിസ്ഥാനിലെ ദേരബഗ്തി ജില്ലയിലാണ് ഇത്തരം സംഭവം അരങ്ങേറിയത്. ഒരു ഗോത്രവര്‍ഗക്കാരനെ മറ്റൊരു ഗോത്രത്തില്‍പ്പെട്ടവര്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ഗോത്രങ്ങള്‍ തമ്മിലുളള തര്‍ക്കം ഒത്തുതീര്‍ക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത നാലിനും 16നും മദ്ധ്യേപ്രായമുളള പെണ്‍കുട്ടികളെ വിവാഹത്തിനു കൈമാറി.

ബലുചിസ്ഥാന്‍ നിയമസഭാംഗം താരിഖ്മസൂറിയുടെ അദ്ധ്യക്ഷതയിലാണ് പെണ്‍കുട്ടികളെ വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടത്. കൊലനടത്തിയ വിഭാഗത്തിന് 30ലക്ഷം രൂപയുംവിധിച്ചിരുന്നു. 'വനി' എന്ന വിവാദ ഗോത്രാചാരപ്രകാരമായിരുന്നു ഉത്തരവ്. സംഭവം അറിഞ്ഞ സുപ്രിംകോടതി ചീഫ്ജസ്റ്റീസ് ഇഫ്തിഖാര്‍ ചൌധരി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.

Keywords:  lady, marriage, exchange, district, age, court, Islamabad.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia