പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ പന്ത്രണ്ടോളം സ്‌കൂളുകള്‍ ഭീകരര്‍ അഗ്‌നിക്കിരയാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡിയാമര്‍(പാക്കിസ്ഥാന്‍): (www.kvartha.com 04.08.2018) പാക്കിസ്ഥാനില്‍ ഭീകരര്‍ പന്ത്രണ്ടോളം സ്‌കൂളുകള്‍ അഗ്‌നിക്കിരയാക്കി. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളാണ് അഗ്‌നിക്കിരയാക്കിയത്. ഗില്‍ഗിറ്റ് ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യകളിലാണ് സംഭവം. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്ന് മണിക്കുമിടയിലാണ് സംഭവം നടന്നത്.

അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഭൂരിഭാഗം പേരും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മുറവിളി  കൂട്ടുമ്പോള്‍ വളരെ ചുരുക്കം ചിലര്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് എതിരാണ്. ഇതിന് പിന്നില്‍ ഒന്നിലേറെ സംഘടനകളുമുണ്ട്. അതുകൊണ്ട് തന്നെ ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെന്ന് ദിയാമര്‍ ജില്ല പോലീസ് കമ്മീഷണര്‍ അബ്ദുല്‍ വഹീദ് പറയുന്നു.

പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ പന്ത്രണ്ടോളം സ്‌കൂളുകള്‍ ഭീകരര്‍ അഗ്‌നിക്കിരയാക്കി

അഗ്‌നിക്കിരയാക്കിയ സ്‌കൂളുകളില്‍ എട്ടെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. നാലെണ്ണം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളാണ്. ഒറ്റപ്പെട്ടതും മലമ്പ്രദേശങ്ങളിലുമുള്ളതാണിവ. അഫ്ഗാന്ദിസ്ഥാന്‍, ചൈന, ജമ്മു കശ്മീര്‍ എന്നിവയുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഈ സ്‌കൂളുകള്‍ സ്ഥിതി ചെയ്തിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Among the schools targeted, eight were government-run while the other four were run by non-profits in the remote and mountaineous region that borders Afghanistan, China and Jammu and Kashmir.

Keywords: World, Pakistan, School, Fire 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia