Game | 'ഓജോ ബോര്‍ഡ് കളിക്കവേ 11 വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ കുഴഞ്ഞുവീണു'; കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നതായും വായില്‍നിന്ന് നുരയും പതയും വന്നതായും അധ്യാപകര്‍
Nov 13, 2022, 14:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബൊഗോട: (www.kvartha.com) ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ കുഴഞ്ഞുവീണതായി റിപോര്‍ട്. കൊളംബിയയിലെ ഹാറ്റോയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ചറല്‍ ടെക്‌നികല്‍ ഇന്‍സ്റ്റിട്യൂടിലാണ് സംഭവം. 11 വിദ്യാര്‍ഥികളാണ് ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണതെന്നാണ് വിവരം.
ബോധരഹിതരായ കുട്ടികളെ അധ്യാപകരാണ് കണ്ടെത്തിയതെന്നും കുട്ടികള്‍ക്ക് കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നതായും വായില്‍നിന്ന് നുരയും പതയും വന്നതായും അധ്യാപകരെ ഉദ്ധരിച്ച് രാജ്യാന്തരമാധ്യമം റിപോര്‍ട് ചെയ്തു.
കുട്ടികള്‍ സ്‌കൂള്‍ വരാന്തയില്‍ ഓജോ ബോര്‍ഡ് കളിച്ചിരുന്നതായും ആത്മാവിനെ വിളിച്ചു വരുത്തുന്നതിന്റെ ഭാഗമായി ബോര്‍ഡില്‍ ചില വാക്കുകളും ചിഹ്നങ്ങളും എഴുതിയിരുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചു.
13 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ സ്‌കൂള്‍ വരാന്തയിലാണ് ബോധരഹിതരായി കണ്ടെത്തിയതെന്നാണ് വിവരം. ഇതില്‍ അഞ്ച് വിദ്യാര്‍ഥികളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ സോകോറോയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, ഓജോ ബോര്‍ഡ് കളിച്ചത് കൊണ്ടാണ് കുട്ടികള്‍ ബോധരഹിതരായതെന്ന വാദം തള്ളി ഹാറ്റോ മേയര്‍ ജോസ് പാബ്ലോ ടോലോസ റോണ്ടന്‍ രംഗത്തെത്തി. ശാസ്ത്രീയ അടിത്തറയില്ലാത്ത വാദങ്ങള്‍ ദയവായി പ്രചരിപ്പിക്കരുതെന്നും സംഭവം വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ഛര്‍ദിയും പേശിവലിവും അനുഭവപ്പെട്ടതാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഒരേ പാത്രത്തില്‍നിന്ന് വെള്ളം കുടിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് വയറുവേദന, പേശിവലിവ്, കടുത്ത ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ ആരംഭിച്ചതെന്നും ബോധരഹിതരായതെന്നും റിപോര്‍ടുണ്ട്.
Keywords: News,World,international,Colombia,Students,Teachers,Health,Health & Fitness,Local-News,Report, 11 Children In Colombia Collapse At School After Playing Ouija Board Game: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

