കലിപ്പനും കാന്താരിയും ഇവിടെ മാത്രമല്ല; അങ്ങ് അമേരികയിലുമുണ്ട്; സാമൂഹ്യ മാധ്യമങ്ങളിൽ ചർചയായി കാമുകന്റെ 11 'ഉപദേശങ്ങൾ'
Sep 22, 2021, 15:26 IST
വാഷിംഗ്ടൺ: (www.kvartha.com 22.09.2021) കാമുകിമാരെ തന്റെ നിയന്ത്രണവലയത്തിലാക്കാൻ ശ്രമിക്കുന്ന കാമുകൻമാർ നമ്മുടെ നാട്ടിൽ മാത്രമല്ല, അങ്ങ് ദൂരെ അമേരികയിലുമുണ്ട്. അത്തരത്തിലൊരു കാര്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർചാ വിഷയം. നല്ലൊരു കോളജിൽ അഡ്‌മിഷൻ ലഭിച്ച് പഠിക്കാനായി മറ്റൊരു സ്ഥലത്തേക്ക് പോകുന്ന യുവതിക്ക് കാമുകൻ കൊടുത്ത 11 'ഉപദേശങ്ങളാണ്' ശ്രദ്ധയാകർഷിച്ചത്. യുവതി തന്നെയാണ് ഇതിന്റെ സ്ക്രീൻഷോട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
അമേരികയിലെ കരോളിൻ എന്ന യുവതിക്കാണ് കാമുകന്റെ 11 കല്പനകൾ ലഭിച്ചത്. അനാവശ്യമായ നിബന്ധനകളും നിയന്ത്രണങ്ങളുമാണ് കാമുകൻ യുവതിയുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് വീഡിയോ കണ്ടവരിൽ പലരും അഭിപ്രായപ്പെടുന്നത്.
അമേരികയിലെ കരോളിൻ എന്ന യുവതിക്കാണ് കാമുകന്റെ 11 കല്പനകൾ ലഭിച്ചത്. അനാവശ്യമായ നിബന്ധനകളും നിയന്ത്രണങ്ങളുമാണ് കാമുകൻ യുവതിയുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് വീഡിയോ കണ്ടവരിൽ പലരും അഭിപ്രായപ്പെടുന്നത്.
കാമുകന്റെ 11 കൽപനകൾ ഇവയാണ്: 'ഈ ലിസ്റ്റ് വായിച്ച ശേഷം എന്നെ അവഗണിക്കരുത്, നിന്റെ ഫോണിന്റെ ലൊകേഷൻ അറിയാനുള്ള സംവിധാനം ഓഫ് ചെയ്ത് വെക്കരുത്, ഞാനോ എന്റെ അമ്മയോ അംഗീകരിക്കാത്ത വസ്ത്രങ്ങൾ ധരിക്കരുത്, മറ്റുള്ള ആൺകുട്ടികളുമായി 25 അടിയിൽ കൂടുതൽ അടുത്തേക്ക് ചെല്ലരുത്, മദ്യപാനം തീർത്തും ഒഴിവാക്കണം, നീളം കുറഞ്ഞതോ ഇറുകിയതോ ആയ വസ്ത്രങ്ങൾ ഒന്നും തന്നെ ധരിക്കരുത്, രാത്രി ഒമ്പത് മണിയോടെ ഹോസ്റ്റലിൽ തിരിച്ചെത്തി എന്നോട് വീഡിയോ ചാറ്റ് ചെയ്തുകൊള്ളണം, രാത്രി മറ്റാരുടെയും കൂടെ ഇല്ല എന്ന് എനിക്കുറപ്പാക്കണം, കൂടെ പഠിക്കുന്നവരുടെ കൂടെ നൈറ്റ് ക്ലബിൽ പോവുകയോ അവരുടെ വീട്ടിൽ നടക്കുന്ന പാർടികളിൽ പങ്കെടുക്കുകയോ ഒന്നും ചെയ്യരുത്, മറ്റുളളവരുടെ വസ്ത്രങ്ങൾ ഒരു കാരണവശാലും ധരിക്കരുത്, മറ്റുള്ള പയ്യന്മാരെ കെട്ടിപ്പിടിക്കുകയോ, ഉമ്മവെക്കുകയോ അരുത്, ഞാൻ കയ്യിൽ ഇടീച്ചിട്ടുള്ള മോതിരം ഒരിക്കലും ഊരി മാറ്റരുത്.'
25 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം പോസ്റ്റ് കണ്ടത്. ഈ പ്രണയ ബന്ധത്തിൽ യുവതി ചൂഷണം ചെയ്യപ്പെടുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ ഈ കാമുകനുമായുള്ള ബന്ധം വേർപെടുത്തി രക്ഷപ്പെടണമെന്നും കമന്റിലൂടെ ചിലർ യുവതിയെ ഉപദേശിക്കുന്നു.
Keywords: News, Washington, America,Social Media, World, Boyfriend, 11 advices from boyfriend; viral on social media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.