Jesus Painting | 1000 വര്‍ഷങ്ങള്‍ പഴക്കമുള്ള യേശുക്രിസ്തുവിന്റെ പെയിന്റിംഗില്‍ പറക്കും തളികകളെന്ന് അവകാശവാദം
May 27, 2023, 13:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടിബിലിസി: (www.kvartha.com) യേശുക്രിസ്തുവിന്റെ പെയിന്റിംഗില്‍ പറക്കും തളികകളെന്ന് അവകാശവാദം. 1000 വര്‍ഷത്തോളം പഴക്കമുള്ള 11-ാം നൂറ്റാണ്ടില്‍ പെയിന്റ് ചെയ്ത ചുവര്‍ ചിത്രത്തിലാണ് പറക്കും തളികകള്‍ കണ്ടെത്തിയത്. ചിത്രം വരച്ചത് ആരെന്നറിയില്ല.
യേശുക്രിസ്തുവിനു മുകളിലൂടെ തളികകള്‍ പറക്കുന്നു എന്നാണ് കോണ്‍സ്പിറസി തിയറി സൈറ്റായ ഏന്‍ഷ്യന്റ് ഏലിയന്‍സ് കണ്ടെത്തിയിരിക്കുന്നത്. ജെലിഫിഷ് പോലുള്ള രൂപം പറക്കും തളികയാവാമെന്നാണ് സൈറ്റ് പറയുന്നത്.
അതേസമയം, ഇത് കാവല്‍ മാലാഖമാരാവാമെന്നാണ് ചില ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍, ചിറകില്ലാത്ത മാലാഖ എന്ത് മാലാഖയാണെന്ന് സൈറ്റ് ചോദിക്കുന്നു. ജോര്‍ജിയയിലെ സ്വെറ്റിറ്റ്‌സ്‌ഖോവേലി കതീഡ്രലിലെ ചുവരിലാണ് ഈ ചിത്രമുള്ളത്. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ച പെയിന്റിംഗാണ് ഇത്.
Keywords: News, World-News, World, UFO, Jesus Painting, Svetitskhoveli Cathedral, Eurasian Georgia, Representations Alien, Jesus’ Crucifixion, 1000-Year-old Jesus Painting Apparently Has UFOs, Theorists Go Wild.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

