SWISS-TOWER 24/07/2023

സ്രാവിന്റെ കടിയേറ്റിട്ടും പത്തുവയസുകാരി പതറാതെ കടലില്‍ മുങ്ങിത്താഴുകയായിരുന്ന 6 വയസുകാരിയെ രക്ഷപ്പെടുത്തി

 


ADVERTISEMENT

മയാമി: (www.kvartha.com 22.08.2015) കടലില്‍ സര്‍ഫിംഗ് നടത്തുന്നതിനിടെ കാലില്‍ സ്രാവിന്റെ കടിയേറ്റ പത്തുവയസുകാരി മുറിവ് വകവയ്ക്കാതെ മരണവെപ്രാളത്തില്‍ മുങ്ങിത്താഴുകയായിരുന്ന ആറു വയസുകാരിയെ രക്ഷിച്ചു. കാലെ സാര്‍മാര്‍ക്ക് എന്ന പത്തുവയസുകാരിയാണ് സ്വന്തം ജീവന്‍ പണയം വെച്ച് കടലില്‍ മുങ്ങിത്താഴുകയായിരുന്ന ആറുവയസുകാരിയെ രക്ഷിച്ച് എല്ലാവരുടേയും അഭിനന്ദനത്തിന് പാത്രമായത്.

ഫ്‌ളോറിഡ ജാക്‌സണ്‍ വില്ലയിലെ ബീച്ചില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സര്‍ഫിംഗിനിടെ അപ്രതീക്ഷിതമായി സ്രാവ് കാലെയെ ആക്രമിക്കുകയായിരുന്നു. വലതുകാലില്‍ സ്രാവിന്റെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കാലെ ഉടന്‍തന്നെ കരയിലേക്ക് കയറി. അപ്പോഴാണ് തനിക്കൊപ്പം സര്‍ഫിംഗ് നടത്തുകയായിരു്ന്ന ആറു വയസുകാരിയെ കാണാനില്ലെന്ന് കാലെ അറിയുന്നത്.

പിന്നീടൊന്നും നോക്കിയില്ല. ചോരയൊലിക്കുന്ന കാലുമായി ഉടന്‍ തന്നെ കടലിലേക്ക് എടുത്തുചാടി ആറു വയസുകാരിയെ രക്ഷിക്കുകയായിരുന്നു. അപ്പോഴേക്കും വിവരമറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയിരുന്നു.

ജീവന്‍ പണയം വെച്ച് കൂട്ടുകാരിയെ കരയിലേക്ക് കൂട്ടിക്കൊണ്ടുവന്ന  കാലെയെ അഭിനന്ദിക്കാന്‍ കൂടിനിന്നവര്‍ മറന്നില്ല. സ്രാവിന്റെ കടിയേറ്റ കാലെയുടെ വലതുകാലില്‍ 90 തുന്നലിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കാലെ.
സ്രാവിന്റെ കടിയേറ്റിട്ടും പത്തുവയസുകാരി പതറാതെ കടലില്‍ മുങ്ങിത്താഴുകയായിരുന്ന 6 വയസുകാരിയെ രക്ഷപ്പെടുത്തി

Also Read:   
രാജസ്ഥാനില്‍ നിന്നും 15 കാരിയെ തട്ടിക്കൊണ്ടുവന്ന് കാസര്‍കോട്ടെ ലോഡ്ജില്‍ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Keywords:  10-year-old girl bitten by shark jumps back into water to save friend, hospital, Treatment, Injured, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia