Pak soldiers injured | പാകിസ്താനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ബോംബാക്രമണം; 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്താനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് റിപോര്‍ട്.

വടക്കന്‍ വസീറിസ്താനിലെ ഗോത്ര മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ചൊവ്വാഴ്ചയാണ് പൊലീസ് ഇക്കാര്യം പുറത്തുവിട്ടത്.പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ ബന്നുവിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Pak soldiers injured | പാകിസ്താനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ബോംബാക്രമണം; 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം

മിറാലിയില്‍ നിന്നും മീറാംശായിലേക്ക് പോകുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. സൈനിക വാഹന വ്യൂഹത്തിന് നേരെ മോടോര്‍ സൈകിള്‍ ഓടിച്ചു കയറ്റിയ അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിക്ക് ശേഷം പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഡോണ്‍ പത്രം റിപോര്‍ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം നിരോധിച്ചു. പാകിസ്താനിലെ രാഷ്ട്രീയ അസ്ഥിരത വലിയ പ്രതിസന്ധി സൃഷ്ടിച്ച മേഖലയാണ് വടക്കന്‍ വസീറിസ്താന്‍.

കഴിഞ്ഞ ഒരു മാസത്തിനിടെ പാകിസ്താനില്‍ സൈനികര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. മെയ് 30നും കിഴക്കന്‍ വസീറിസ്താനില്‍ സമാനമായ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്കും, പ്രദേശത്ത് കളിക്കുകയായിരുന്ന നിരവധി കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. സംഭവങ്ങള്‍ക്ക് പിന്നില്‍ തെഹ്രീക് ഇ താലിബാന്‍ ആണെന്നാണ് റിപോര്‍ട്.

Keywords: 10 Pak soldiers injured in suicide attack in restive North Waziristan: Police, Islamabad, News, Attack, Police, Injured, Hospital, Treatment, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia