നേപ്പാളില്‍ യാത്രാ ബസുകള്‍ കൂട്ടിയിടിച്ച് 10 മരണം; 30 പേര്‍ക്ക് പരിക്ക്
Nov 1, 2014, 16:00 IST
കാഠ്മണ്ഡു: (www.kvartha.com 01.11.2014) നേപ്പാളില്‍ യാത്രാ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് മരണം. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പന്ത്രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ശനിയാഴ്ച രാവിലെയാണ് സംഭവം.
കാഠ്മണ്ഡുവില്‍ നിന്നും നൂറ്റിഇരുപത് കിലോമീറ്റര്‍ അകലെ കിഴക്ക് പടിഞ്ഞാറന്‍ ദേശീയപാതയിലാണ് സംഭവം. അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. അപകടം നടന്ന ഉടനെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കയാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയും മലനിരകളിലൂടെയുമുള്ള യാത്ര നേപ്പാളില്‍ അപകടങ്ങള്‍ പതിവാക്കുകയാണ്. കഴിഞ്ഞ മാസം മലഞ്ചെരിവിലൂടെ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് രണ്ട് ഇസ്രയേല്‍ ടൂറിസ്റ്റുകളുള്‍പ്പെടെ പതിനാല് പേര്‍ മരിച്ചിരുന്നു.

Keywords: 10 killed, 30 injured in Nepal bus accident, Passengers, Injured, Hospital, Treatment, Police, Driving, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.